അങ്കമാലിയില്‍ പ്രതീക്ഷ കൈവിടാതെ ജോസ് തെറ്റയില്‍
അങ്കമാലിയില്‍ പ്രതീക്ഷ കൈവിടാതെ ജോസ് തെറ്റയില്‍
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ സ്വരൂപിക്കാനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ടെങ്കിലും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ ജോസ് തെറ്റയിലിനെ നിയമസഭയില്‍ എത്തിച്ച മണ്ഡലമാണ് അങ്കമാലി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇരു മുന്നണികളിലും പുരോഗമിക്കുന്നതിനാല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം സജീവമായിട്ടില്ല.
ചാലക്കുടി പുഴയും പെരിയാറും ഫലഭൂയിഷ്ഠമാക്കുന്ന കാര്‍ഷിക മേഖലയും നഗര കേന്ദ്രീകൃതമായ വ്യവസായ രംഗവും ഉള്‍പ്പെടുന്ന മണ്ഡലമാണ് അങ്കമാലി. അങ്കമാലി അതിരൂപതയ്ക്ക് മണ്ഡലത്തിലെ രാഷ്ട്രീയ രംഗത്ത് വ്യക്തമായ സ്വാധീനമുണ്ട്. വിമോചന സമര കാലഘട്ടം മുതല്‍ വലതുപക്ഷ രാഷ്ട്രീയത്തിന് ശക്തമായ വേരോട്ടമുണ്ട്. മണ്ഡലം രൂപീകൃതമായി 1965 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനായിരുന്നു ജയം. 67 മുതല്‍ 82 വരെ സിപിഎമ്മിലെ എ പി കുര്യന്‍ മണ്ഡലത്തെ പ്രതിനീധികരിച്ചു. പിന്നീട് 2006 വരെ മണ്ഡലം യുഡിഎഫിന് സുരക്ഷിത മണ്ഡലമായിരുന്നു. ജനതാദളിന്റെ ജോസ് തെറ്റയില്‍ 2006ല്‍ 6000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 2011 ല്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച തെറ്റയില്‍ പരാജയപ്പെടുത്തിയത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരിനെ. ഇതിനിടയില്‍ രണ്ട് തവണയായി നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 15000 ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. പത്ത് വര്‍ഷം കൊണ്ട് മണ്ഡലത്തിന്റെ മുഖഛായ മാറ്റാന്‍ കഴിഞ്ഞുവെന്നാണ് ജോസ് തെറ്റയിലിന്റെ അവകാശവാദം. തനിക്കെതിരെയുള്ള ലൈംഗിക ആരോപണത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യമാകുമെന്ന
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ സ്വരൂപിക്കാനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അതുകൊണ്ട് തന്നെ ജേക്കബ് വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തു. മുന്‍ എംപിമാരായ പി ടി തോമസ്, പി സി ചാക്കോ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, എന്‍ എസ് യു ദേശീയ പ്രസിഡന്റ് റോജി ജോണ്‍ എന്നിവരാണ് പരിഗണനയില്‍.
Adjust Story Font
16