ജിഷ വധക്കേസ്: സഹപാഠികളെ പൊലീസ് വേട്ടയാടുന്നുവെന്ന് പരാതി
ജിഷ വധക്കേസ്: സഹപാഠികളെ പൊലീസ് വേട്ടയാടുന്നുവെന്ന് പരാതി
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ സംഘം വേട്ടയാടുന്നുവെന്ന പരാതിയുമായി സഹപാഠികള്‍ രംഗത്ത്.
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി കൊല്ലപ്പെട്ടതില്‍ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ നിന്നും പിന്‍മാറാന്‍ പൊലീസ് തങ്ങളെ വേട്ടയാടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹപാഠി രംഗത്ത്. . കേസില്‍ പ്രതിചേര്‍ക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി. വീട്ടുകാരെ വരെ പീഡിപ്പിച്ചുവെന്നും സഹപാഠി ഷാജഹാന്‍ മീഡിയ വണിനോട് പറഞ്ഞു.
ജിഷ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആദ്യ അന്വേഷണസംഘം പല തവണ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സഹപാഠി ഷാജഹാന്റെ വെളിപ്പെടുത്തല്‍. സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊലീസ് നേരിട്ട് വിളിപ്പിച്ചു. പ്രതിചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഷാജഹാന്‍ മീഡിയവണിനോട് പറഞ്ഞു. തങ്ങളുടെ ജോലിയെ തന്നെ ബാധിക്കുന്ന വിഷയമാണ് ഉണ്ടായിരിക്കുന്നതെന്നും അങ്ങോട്ട് പണി തന്നാല്‍ തിരിച്ചും ബുദ്ധിമുട്ടിക്കുമെന്ന് അന്വേഷണ സംഘം വിരട്ടിയിരുന്നതായും ഷാജഹാന്‍ പറഞ്ഞു. രാത്രി തന്‍റെ വീട്ടില്‍ വന്ന് ബുദ്ധിമുട്ടിച്ചു.
ജിഷയുമായി നേരത്തെ ബന്ധമുള്ള ആളാണെന്ന പൊലീസിന്‍റെ നിഗമനം വിശ്വസിക്കുന്നില്ലെന്നും ജിഷക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ലെന്നുമായിരുന്നു സഹപാഠിയുടെ പ്രതികരണം. ദൂഷ്യ സ്വഭാവമുള്ള ആളാണ് ജിഷയെന്ന പ്രചാരണവും തെറ്റാണെന്ന് ഷാജഹാന്‍ പറഞ്ഞു. ജിഷ കേസ് പുറം ലോകത്തെ അറിയിച്ച നിയമ വിദ്യാര്‍ഥികളിലൊരാളാണ് ഷാജഹാന്‍. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് മനസിലായപ്പോഴാണ് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചത്.കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിന്‍റെ രാപ്പകല്‍ സമരം നിര്‍ത്തിയിട്ടും ആക്ഷന്‍ കൌണ്‍സില്‍ സമരവുമായി മുന്നോട്ടുപോയിരുന്നു.
ആദ്യ അന്വേഷണ സംഘത്തിന്‍റെ പേരില്‍ പല തരത്തിലുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ജിഷയുടെ സഹപാഠിയുടെ തന്നെ പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ കൊലപാതകത്തിന്‍റെ കാരണം ഉള്‍പ്പെടെ കേസില്‍ അവശേഷിക്കുന്ന ദുരൂഹതകള്‍ പൊലീസ് വെളിപ്പെടുത്തിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകാനും കോടതിയെ സമീപിക്കാനുമാണ് ആക്ഷന്‍ കൌണ്‍സിലിന്‍റെ തീരുമാനം.
Adjust Story Font
16