ഉറച്ച വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫ്
ഉറച്ച വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫ്
ഒരു തൂത്തുവാരല്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്ന ഉറച്ച നിഗമനത്തിലാണ് എല്‍ഡിഎഫ് നേതൃത്വമുളളത്. 80 മുതല്‍ 85വരെ സീറ്റുകള്‍ നേടുമെന്ന് കണക്കുകൂട്ടി മുന്നണി അവകാശപ്പെടുന്നു
തെരഞ്ഞെടുപ്പ് പ്രചാരണ അവസാനിക്കാറായതോടെ ഉറച്ച വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ് നേതൃത്വം. 80 മുതല്‍ 85വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് മുന്നണിയുടെ അവകാശവാദം. ബിജെപിയുടെ സാന്നിദ്ധ്യം കൂടുതല്‍ ക്ഷീണം ചെയ്യുക യുഡിഎഫിനായിരിക്കുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.
ഒരു തൂത്തുവാരല്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്ന ഉറച്ച നിഗമനത്തിലാണ് എല്‍ഡിഎഫ് നേതൃത്വമുളളത്. 80 മുതല്‍ 85വരെ സീറ്റുകള്‍ നേടുമെന്ന് കണക്കുകൂട്ടി മുന്നണി അവകാശപ്പെടുന്നു. ഏറ്റവും ഒടുവില്‍ നടന്ന രാഷ്ട്രീയ ബലാബലാമായ തദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 85 സീറ്റുകളില്‍ ഇടതുമുന്നണിക്ക് വ്യക്തമായ മേധാവിത്വമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്ത് വന്ന അഭിപ്രായ സര്‍വേകളില്‍ മുന്നില്‍ വന്നതും മുന്നണി നേതൃത്വത്തിന് ആശ്വാസം നല്‍കുന്നു.
ഭരണ വിരുദ്ധവികാരം, അഴിമതി ആരോപണങ്ങള്‍, വിലക്കയറ്റം,സ്ത്രീ സുരക്ഷ ഉള്‍പ്പടെയുളള വിഷയങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് എല്‍ഡിഎഫിന്റെ വിശ്വാസം. ഏറ്റവുമൊടുവില്‍ സോളാര്‍ വിഷയത്തിലെ പുതിയ തെളിവുകളും വിഎസിനെതിരായ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി നേരിട്ടതും ഇടതുമുന്നണിക്ക് നേട്ടമായി. അതേ സമയം തങ്ങളുടെ ചില ശക്തി കേന്ദ്രങ്ങളില്‍ അപ്രതീക്ഷിത വെല്ലുവിളി നേരിടേണ്ടി വന്നത് എല്‍ഡിഎഫില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഉദുമ, വടകര, കുറ്റ്യാടി,കുണ്ടറ,തിരുവല്ല, കുന്നംകുളം, കായംകുളം ഉള്‍പ്പടെയുളള സിറ്റിംഗ് സീറ്റുകളിലാണ് കനത്ത പോരാട്ടം നടക്കുന്നത്. തെക്കന്‍ കേരളത്തിലും മലബാറിലും അധികമായി സീറ്റുകള്‍ പ്രതീക്ഷിക്കുന്ന എല്‍ഡിഎഫിന് മധ്യകേരളത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാനായിട്ടില്ലെന്നും വിലയിരുത്തലുണ്ട്.
Adjust Story Font
16