കശുവണ്ടി മേഖലയില്‍ സമരത്തിന് മന്ത്രിയുടെ ആഹ്വാനം
കശുവണ്ടി മേഖലയില്‍ സമരത്തിന് മന്ത്രിയുടെ ആഹ്വാനം
അടഞ്ഞ് കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് മുന്നില്‍ തൊഴിലാളികള്‍ ുടന്‍ സമരം ആരംഭിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കശുവണ്ടി മേഖലയില്‍ സമരത്തിന് മന്ത്രിയുടെ ആഹ്വാനം.. അടഞ്ഞ് കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് മുന്നില്‍ തൊഴിലാളികള്‍ ുടന്‍ സമരം ആരംഭിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇത്തരത്തില്‍ മാത്രമേ സ്വാകാര്യമുതലാളിമാരെ ഇനി നിലയ്ക്ക് നിര്‍ത്താനാകൂ എന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.. കൊല്ലത്ത് കാഷ്യു കോര്‍പ്പറേഷന്‍രെ നേതൃത്വത്തില്‍ നടന്ന സെമിനാരില്‍ സംസാരിക്കുകയായിരുന്നു ജെ മേഴ്‌സിക്കുട്ടിയമ്മ
ഓണത്തിന് തൊഴിലാളികള്‍ക്ക ബോണസ് നല്‍കാമെന്നും സെപ്റ്റംബറില്‍ തന്നെ മുഴുവന്‍ ഫാക്ടറികളും തുറന്നു പ്രേവര്‍ത്തിപ്പിക്കാമെന്നുമായിരുന്നു നേരത്തെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സ്വാക്രയമുതലാളിമാര്‍ നല്‍കിയ ഉറപ്പ് .. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ സ്വാക്യര്യ മുതലാളിമാര്‍ തയ്യാറായില്ല.. 360 ഓലം വന്‍കിട സ്വാകാര്യ ഫാക്ടരികള്‍ സംസ്ഥാനത്ത് അടഞ്ഞ് കിടക്കുകയാണ്.. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വീണ്ടും ശ്രമിച്ചെങ്കിലും ഇതിും പാളിയിരുന്നു... ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ ഉടന്‍ സമരം ആരംഭിക്കാന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമമ തന്നെ ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വാകാര്യ മുതലാളിമാരെ നിലയ്ക്ക് നിര്‍ത്താന്‍ സമരത്തിലൂടെ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.. കൊല്ലത്ത് കാഷ്യു കോര്‍പ്പറേഷന്‍രെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി
സമരത്തിന്‍രെ പേരില്‍ ഫാക്ടരികള്‍ പൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചാല്‍ അത് സര്‍ക്കാര്‍ തടയുമെന്ന ഉറപ്പും മന്ത്രി തൊഴിലാളികള്‍ക്ക് നല്‍കി... മന്ത്രിയുടെ ആഹ്വാനം വന്ന സാഹചര്യത്തില്‍ കശുവണ്ടി മേഖല വീണ്ടും സമരത്തിലേക്ക് നീങ്ങുകയാണ്
Adjust Story Font
16