Quantcast

മുന്‍ എം.എല്‍.എ എംപി വിന്‍സന്റ് പ്രതിയായ ജോലി തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തം

MediaOne Logo

Subin

  • Published:

    14 May 2017 2:23 AM GMT

എം.പി. വിന്‍സെന്റും കൊല്ലം മുന്‍ എം.പി. പീതാംബരകുറുപ്പും അടക്കമുള്ളവര്‍ ചേര്‍ന്ന് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ഒല്ലൂര്‍ മുന്‍ എം.എല്‍.എ എംപി വിന്‍സന്റ് പ്രതിയായ ജോലി തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കുന്നു. കേസിലെ മൂന്നാം പ്രതിയായ മുന്‍ എം.പി. പീതാംബരകുറുപ്പിന്റെ പങ്കും പൊലീസ് പരിശോധിച്ച് വരികയാണ്. എം.പി. വിന്‍സെന്റിനെ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.

ഒല്ലൂരിലെ മുന്‍ എം.എല്‍.എയായ എം.പി. വിന്‍സെന്റും കൊല്ലം മുന്‍ എം.പി. പീതാംബരകുറുപ്പും അടക്കമുള്ളവര്‍ ചേര്‍ന്ന് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2013ല്‍ പീതാംബരക്കുറുപ്പ് റെയില്‍വേ ബോര്‍ഡ് അംഗമായിരിക്കേ തൃശൂര്‍ സ്വദേശി ഷാജന്റെ മകന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിച്ചെന്നാണ് പരാതി. അന്ന് എംഎല്‍എയായിരുന്ന എംപി വിന്‍സെന്റ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നു എന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വിന്‍സന്റിനെ തൃശൂര്‍ ഈസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് വിട്ടയച്ചത്. എന്നാല്‍ കേസില്‍ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

മൂന്നാം പ്രതിയായ പീതാംബരകുറുപ്പ് അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പങ്ക് ബോധ്യമായാല്‍ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യാനാണ് തീരുമാനം. പീതാംബരകുറുപ്പ് അടക്കമുള്ള മറ്റ് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യമുണ്ട്. ഒന്നാം പ്രതി ഷിബു ടി ലാല്‍ തന്റെ പേര് പറഞ്ഞ് പണം വാങ്ങുകയായിരുന്നെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നും എംപി വിന്‍സെന്റ് പറഞ്ഞു.

TAGS :

Next Story