കെ എം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന
കെ എം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന
പ്രത്യേക ലക്ഷ്യത്തില്‍ വിവിധ നികുതിയിളവുകള്‍ നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം
കെ എം മാണിക്കെതിരെ വീണ്ടും വിജിലന്‍സിന്‍റെ ത്വരിത പരിശോധന. കോഴി ഇറക്കുമതിക്കും ആയുര്‍വേദ മരുന്നു കമ്പനികള്‍ക്കും നികുതിയിളവ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. പരാതിയില്‍ എറണാകുളം വിജിലന്‍സ് കെ എം മാണിയില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും.
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കാട്ടി അഭിഭാഷകനായ നോബിള്‍ മാത്യു നല്‍കിയ പരാതിയിലാണ് കെ എം മാണിക്കെതിരെ ത്വരിതാന്വേഷണത്തിന് വിജലന്‍സ് ഉത്തരവിട്ടത്. കെ എം മാണി ധനമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലേക്ക് ഇറച്ചി കോഴികളെ കൊണ്ടുവരുന്നതിന് തൃശൂരിലെ തോംസണ്‍ ഗ്രൂപ്പ് എന്ന കമ്പനിക്ക് നികുതിയിളവ് നല്‍കിയിരുന്നു. കൂടാതെ തിരുവനന്തപുരത്തും കോഴിക്കോടുമുള്ള ആയുര്‍വേദ കമ്പനികള്‍ക്ക് സൌന്ദര്യ വര്‍ദ്ധക വസ്തുകള്‍ ഉണ്ടാക്കുന്നതിനും നികുതിയളവ് നല്‍കി. ഈ രണ്ട് നടപടികളിലൂടെ ഖജനാവിന് 150 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്
പരാതി.
ഈ മാസം ഏഴാം തിയതിയാണ് വിജിലന്‍സ് ഡയറക്ടര്‍ ഇത് സംബന്ധിച്ച ഉത്തരവിട്ടത്. എറണാകുളം വിജലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാരനായ നോബിള്‍ മാത്യുവിന്റെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. കെ എം മാണിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്താനാണ് വിജിലന്‍സിന്‍റെ തീരുമാനം.
Adjust Story Font
16