ജിഷയുടെ കൊലപാതകിയെ ഉടന്‍ പിടികൂടുമെന്ന് ചെന്നിത്തല; സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണമെന്ന് രാജ്‍നാഥ് സിങ്
ജിഷയുടെ കൊലപാതകിയെ ഉടന്‍ പിടികൂടുമെന്ന് ചെന്നിത്തല; സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണമെന്ന് രാജ്‍നാഥ് സിങ്
വിഎസ് അച്യുതാനന്ദനോടുള്ള വിശ്വാസ്യത ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. കിളിരൂര്‍, കവിയൂര്‍ കേസുകളില്‍ ഉള്‍പ്പെട്ട വിഐപി ആരാണെന്ന് വിഎസ് ഇനിയും തുറന്നു പറഞ്ഞിട്ടില്ല.
ജിഷയുടെ കൊലപാതകത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിരാജ് നാഥ് സിങും പറഞ്ഞു.
എട്ടുദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപകമായി വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണം. എല്ലാ ശാസ്ത്രീയമായ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിരാജ് നാഥ് സിങ് കൊല്ലത്ത് പറഞ്ഞു. ജിഷ കൊല്ലപ്പെട്ട സംഭവം ഏറെ വേദനാജനകമാണ്. വിഎസ് അച്യുതാനന്ദനോടുള്ള വിശ്വാസ്യത ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. കിളിരൂര്‍, കവിയൂര്‍ കേസുകളില്‍ ഉള്‍പ്പെട്ട വിഐപി ആരാണെന്ന് വിഎസ് ഇനിയും തുറന്നു പറഞ്ഞിട്ടില്ല. അഗസ്ത വെസ്റ്റ്ലാന്‍റ് അഴിമതിയില്‍ യുപിഎയും ഇടതുപക്ഷവും ഒത്തുകളിക്കുകയാണെന്നും രാജ്നാഥ് സിങ് കൊല്ലത്ത് പറഞ്ഞു.
Adjust Story Font
16