Quantcast

ഗുജറാത്തിലെ 'വികസന'മാണോ കേരളത്തിനും വാഗ്ദാനം ചെയ്യുന്നതെന്ന് മോദിയോട് ഉമ്മന്‍ചാണ്ടി

MediaOne Logo

admin

  • Published:

    15 May 2017 3:49 AM

ഗുജറാത്തിലെ വികസനമാണോ കേരളത്തിനും വാഗ്ദാനം ചെയ്യുന്നതെന്ന് മോദിയോട് ഉമ്മന്‍ചാണ്ടി
X

ഗുജറാത്തിലെ 'വികസന'മാണോ കേരളത്തിനും വാഗ്ദാനം ചെയ്യുന്നതെന്ന് മോദിയോട് ഉമ്മന്‍ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം തീവ്രഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ജനനേതാക്കളുടെ ഫേസ്‍ബുക്ക് യുദ്ധവും കൊടുമ്പിരിക്കൊള്ളുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം തീവ്രഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ജനനേതാക്കളുടെ ഫേസ്‍ബുക്ക് യുദ്ധവും കൊടുമ്പിരിക്കൊള്ളുകയാണ്. എന്‍ഡിഎ മുന്നണിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കള്‍ കേരളത്തിലെത്തി പ്രചരണം നടത്തുന്നതിനെ കുറിക്കുകൊള്ളുന്ന ഭാഷയില്‍ വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എബി വാജ്‍പേയിയുടെ പാഴ്‍വാക്കായ 402 കോടിയുടെ കുമരകം പാക്കേജ് ഓര്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റ് തുടങ്ങുന്നത്. ഗുജറാത്തില്‍ ദരിദ്രരെ വീണ്ടും ദരിദ്രരാക്കുകയും സമ്പന്നര്‍ക്കായി ഉത്സാഹിച്ച് നടത്തിയ വികസനരീതിയുമാണോ കേരളത്തിനും മോദി വാഗ്ദാനം ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി ചോദിക്കുന്നു. സാധാരണക്കാരന്റെ കൈകളിലേക്ക് കൂടുതല്‍ പണം ഏത്തിക്കാനായി യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം മോദി സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെയും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ക്രൂഡോയില്‍ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം സാധാരണക്കാരനിലേക്ക് എത്തിക്കാതെ എത്ര തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചതെന്നും കടക്കെണിയില്‍പെട്ട് ഉഴലുന്ന കര്‍ഷകന്റെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ കോര്‍പ്പറേറ്റുകളുടെ 70,000 കോടിയിലധികം രൂപയുടെ കിട്ടാക്കടം അങ്ങയുടെ സര്‍ക്കാര്‍ യാതൊരു മടിയും കൂടാതെ ഏഴുതിത്തള്ളിയല്ലേയെന്നും അദ്ദേഹം ചോദിച്ചു. ബാങ്കുകളില്‍നിന്നും വായ്പയെടുത്ത് തിരിച്ചടക്കാത്ത മുങ്ങിയ വിജയ് മല്യക്ക് രാജ്യത്തിനു പുറത്തേക്ക് കടക്കാന്‍ വഴിയൊരുക്കിയത് അങ്ങയുടെ സര്‍ക്കാരല്ലേയെന്നും ഉമ്മന്‍ചാണ്ടി ചോദിക്കുന്നു. മോദി സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധ നയ തീരുമാനങ്ങളും അക്കമിട്ട് നിരത്തിയാണ് ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

TAGS :

Next Story