ഹൈകോടതി ചീഫ് ജസ്റ്റിസായി മോഹന്‍ എം. ശാന്തന ഗൌഡര്‍ ചുമതലയേറ്റു
ഹൈകോടതി ചീഫ് ജസ്റ്റിസായി മോഹന്‍ എം. ശാന്തന ഗൌഡര്‍ ചുമതലയേറ്റു
രാവിലെ 9 മണിക്ക് ഗവര്‍ണറുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്
കേരള ഹൈകോടതിയുടെ മുപ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസായി മോഹന്‍ എം. ശാന്തന ഗൌഡര്‍ ചുമതലയേറ്റു. രാവിലെ 9 മണിക്ക് ഗവര്‍ണറുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന ശാന്തന ഗൌഡര്‍ 2003 മുതല്‍ കര്‍ണാടക ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയും പിന്നീട് ജസ്റ്റിസുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, പൌരപ്രമുഖര്‍ എന്നിവരടങ്ങുന്ന പ്രൌഢഗംഭീരമായ സദസിന് മുന്നിലാണ് സത്യപ്രതിജ്ഞ നടന്നത്.
Next Story
Adjust Story Font
16