Quantcast

ആര്‍ ശ്രീലേഖക്കെതിരെ അന്വേഷണം വേണ്ടന്ന് ചീഫ് സെക്രട്ടറി

MediaOne Logo

Khasida

  • Published:

    19 May 2017 7:27 PM GMT

ആര്‍ ശ്രീലേഖക്കെതിരെ അന്വേഷണം വേണ്ടന്ന് ചീഫ് സെക്രട്ടറി
X

ആര്‍ ശ്രീലേഖക്കെതിരെ അന്വേഷണം വേണ്ടന്ന് ചീഫ് സെക്രട്ടറി

അന്വേഷണം തുടങ്ങിയെന്ന് വിജിലന്‍സ്

ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ സാമ്പത്തിക തിരിമറി നടത്തിയെന്ന കണ്ടെത്തലിന് കാരണം നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശ്രീലേഖക്കെതിരെ അന്വേഷണം നടക്കുന്നുണ്ടന്ന് വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചു.

എഡിജിപി ആര്‍‌ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ ശുപാര്‍ശ തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ശ്രീലേഖക്ക് മേല്‍ ആരോപിക്കുന്ന പരാതികളെല്ലാം നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ച മാത്രമാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്മേല്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും. എന്നാല്‍ ശ്രീലേഖക്കെതിരെ അന്വേഷണം നടക്കുന്നുണ്ടന്ന് വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയ സാമ്പത്തിക ക്രമക്കേടുകളും, നിയമം ലംഘിച്ചുള്ള സ്ഥലമാറ്റവും, അനധിക്യത വിദേശ യാത്രയുമാണ് അന്വേഷണ പരിധിയില്‍ വരുക.

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് എസ്പി ആര്‍ സുകേഷന്റെ നേത്യത്വത്തിലാണ് അന്വേഷണം.ചീഫ് സെക്രട്ടറി ശ്രീലേഖയെ രക്ഷിക്കാന്‍ ശ്രമിച്ചന്ന പരാതിക്കരന്‍ പായിച്ചറ നവാസിന്റെ ആക്ഷേപം കോടതി ഫയലില്‍ സ്വീകരിച്ചു.ഇത് സബന്ധിച്ച റിപ്പോര്‍ട്ട് അടുത്തമാസം 13ന് ഹാജരാക്കാന്‍ വിജിലന്‍സിന് ജഡ്ജി എ ബദറുദ്ദീന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story