കല്ല്യാശേരിയില്‍ യുവത്വത്തിന്റെ പോരാട്ടം
കല്ല്യാശേരിയില്‍ യുവത്വത്തിന്റെ പോരാട്ടം
മുന്‍ മുഖ്യമന്ത്രിയായ ഇ കെ നായനാരുടെ ജന്‍മദേശമാണ് കല്ല്യാശേരി
ഇടതു കോട്ടയായ കല്ല്യാശേരിയില്‍ അവസാന വട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. സിറ്റിംഗ് എം എല്‍ എ ആയ ടി വി രാജേഷ് സീറ്റ് നില നിര്‍ത്താനൊരുങ്ങുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ കൂടിയായ അമൃത രാമകൃഷ്ണനാണ് യുഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്. കെ പി അരുണാണ് ബിജെപി സ്ഥാനാര്‍ത്ഥി.
മുന്‍ മുഖ്യമന്ത്രിയായ ഇ കെ നായനാരുടെ ജന്‍മദേശമാണ് കല്ല്യാശേരി. ഒപ്പം ഇടതു കോട്ടയെന്ന വിശേഷണവും കല്ല്യാശേരിക്കു സ്വന്തം. കന്നിമത്സരത്തില്‍ ചുവപ്പണിഞ്ഞ കല്ല്യാശേരി ഇക്കുറി യുവത്വത്തിന്റെ പോരാട്ടത്തിനാണ് സാക്ഷിയാകുന്നത്. മണ്ഡലത്തിലെ പ്രഥമ തെരഞ്ഞെടുപ്പില്‍ ടിവി രാജേഷിന് നല്‍കിയത് 29946 വോട്ടിന്റെ ഭൂരിപക്ഷം. ഇക്കുറി ഭൂരിപക്ഷം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി വി രാജേഷ്..
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയാണെത്തിയതെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അമൃതാ രാമകൃഷ്ണന്‍ ഉറച്ച പ്രതീക്ഷയിലാണ്. യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ തുണക്കുമെന്ന വിശ്വാസത്തിലാണ് പ്രചാരണം.
യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥി കെ പി അരുണും പ്രചാരണത്തിന്റെ തിരക്കിലാണ്.
Adjust Story Font
16