Quantcast

ഹെല്‍മറ്റ് ധരിക്കൂ, പെട്രോള്‍ നിറയ്ക്കൂ പദ്ധതിക്ക് തുടക്കം

MediaOne Logo

Sithara

  • Published:

    21 May 2017 12:07 AM GMT

ഹെല്‍മറ്റ് ധരിക്കൂ, പെട്രോള്‍ നിറയ്ക്കൂ പദ്ധതിക്ക് തുടക്കം
X

ഹെല്‍മറ്റ് ധരിക്കൂ, പെട്രോള്‍ നിറയ്ക്കൂ പദ്ധതിക്ക് തുടക്കം

ഹെല്‍മറ്റ് ധരിച്ച് പെട്രോളടിക്കാനെത്തുന്ന ബൈക്ക് യാത്രികര്‍ക്ക് നറുക്കെടുപ്പിലൂടെ പെട്രോള്‍ സമ്മാനമായി നല്‍കും

ഹെല്‍മറ്റ് ധരിക്കു, പെട്രോള്‍ നിറക്കു, സുരക്ഷിതരായിരിക്കു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കൊച്ചിയില്‍ നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. ഹെല്‍മറ്റ് ധരിച്ച് പെട്രോളടിക്കാനെത്തുന്ന ബൈക്ക് യാത്രികര്‍ക്ക് നറുക്കെടുപ്പിലൂടെ പെട്രോള്‍ സമ്മാനമായി നല്‍കും. പദ്ധതിയുടെ പേരില്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി പറഞ്ഞു.

സുരക്ഷിതമായ ഇരു ചക്രവാഹന യാത്രക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനുള്ള പദ്ധതി ജനങ്ങള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ചടങ്ങില്‍ സംസാരിച്ച അനൂപ് ജേക്കബ്ബ് എംഎല്‍എ ചൂണ്ടിക്കാട്ടി‌. എന്നാല്‍ അത്തമൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മന്ത്രിയുടെ ഉറപ്പ്.

ചടങ്ങ് നടക്കുന്നതിനിടെ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത രണ്ട് യുവാക്കള്‍ക്ക് മന്ത്രിയുടെ കൈയ്യില്‍ നിന്ന് ഹെല്‍മറ്റ് സമ്മാനം. ഇങ്ങനെ ഗുണദോഷിച്ച് നന്നാക്കാനാണ് പദ്ധതിയെന്ന് മന്ത്രിയുടെ കമന്റ്. ആദ്യ 15 ദിവസത്തെ ബോധവത്ക്കരണത്തിന് ശേഷം ഹെല്‍മറ്റില്ലാത്തവര്‍ക്ക് പിഴയൊടുക്കേണ്ടി വരും. ഹെല്‍മറ്റ് ധരിച്ച് പെട്രോളടിക്കാനെത്തുന്നവരില്‍ നിന്ന് നറുക്കെടുക്കുന്ന ഒന്നാം സ്ഥാനക്കാരന് 5ഉം രണ്ടാം സ്ഥാനക്കാരന് 3ഉം മൂന്നാം സ്ഥാനക്കാരന് ഒരു ലിറ്ററും പെട്രോള്‍ സമ്മാനമായി ലഭിക്കും. വരും ദിവസങ്ങളിലും പദ്ധതി മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഗതാഗത വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് ഗതാഗത കമ്മീഷ്ണര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

TAGS :

Next Story