കാഷ് ഡിപോസിറ്റ് മെഷീനുകളിലൂടെ പണം നിക്ഷേപിക്കാനാവില്ല
കാഷ് ഡിപോസിറ്റ് മെഷീനുകളിലൂടെ പണം നിക്ഷേപിക്കാനാവില്ല
കാഷ് ഡിപോസിറ്റ് മെഷീനുകളുടെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിത്തുടങ്ങി
അസാധു നോട്ടുകള്‍ നിക്ഷേപിക്കാനുള്ള പരിധി 5000 രൂപയാക്കിയ നടപടിക്ക് പിന്നാലെ ഉപഭോക്താക്കള്‍ക്ക് മേല്‍ ബാങ്കുകള്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. കാഷ് ഡിപോസിറ്റ് മെഷീനുകളുടെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിത്തുടങ്ങി. സംസ്ഥാനത്തെ സിഡിഎമ്മുകളുടെ പ്രവര്‍ത്തനം എസ്ബിടി പൂര്‍ണമായും നിര്‍ത്തി.
49999 രൂപ വരെ നിക്ഷേപിക്കാനുള്ള സൌകര്യം ഇപ്പോൾ കാഷ് ഡിപോസിറ്റ് മെഷീനുകളിലുണ്ട്. അസാധു നോട്ട് തിരിച്ചടക്കുന്നതിന്റെ പരിധി 5000 രൂപയാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ സിഡിഎമ്മുകളിലെ നിക്ഷേപ പരിധിയും ലഘൂകരിക്കേണ്ടി വരും. അസാധു നോട്ടുകളെ പ്രത്യേകം നിര്‍ണയിക്കാനുള്ള സൌകര്യവും സിഡിഎം സോഫ്റ്റ് വെയറില്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതിന് നിലവിലെ സോഫ്റ്റ് വെയര്‍ പുതുക്കണം. ഇതിന്റെ ഭാഗമായാണ് സിഡിഎം പ്രവര്‍ത്തനങ്ങള്‍ ബാങ്കുകൾ താത്ക്കാലികമായി നിര്‍ത്തുന്നത്.
സംസ്ഥാനത്തുള്ള എസ്ബിടിയുടെ 1740 എടിഎമ്മുകളില്‍ 328 എണ്ണവും കാഷ് ഡിപോസിറ്റ് മെഷീനുകളാണ്. ഇവയുടെ പ്രവര്‍ത്തനം പൂര്‍ണമായും എസ്ബിടി നിര്‍ത്തി. സ്റ്റേറ്റ് ബാങ്ക് അസോസിയേറ്റ് ബാങ്കുകളുടെ സിഡിഎമ്മുകളും ഇതിനകം നിര്‍ത്തിയിട്ടുണ്ട്. ആര്‍ബിഐയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്കുകളുടെ നടപടി. ഇതോടെ വരും ദിവസങ്ങളില്‍ ബാങ്കുകളുടെ തിരക്ക് വര്‍ധിച്ചേക്കും. രണ്ട് ദിവസത്തിനകം സിഡിഎം പ്രവര്‍ത്തനസജ്ജമായേക്കുമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന സൂചന.
Adjust Story Font
16