Quantcast

ഇടുക്കിയില്‍ കള്ളനോട്ട് സംഘത്തെ പിടികൂടി

MediaOne Logo

Sithara

  • Published:

    22 May 2017 7:48 PM GMT

ഇടുക്കിയില്‍ കള്ളനോട്ട് സംഘത്തെ പിടികൂടി
X

ഇടുക്കിയില്‍ കള്ളനോട്ട് സംഘത്തെ പിടികൂടി

നോട്ട് നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും പോലീസ് പിടികൂടി

ഇടുക്കി നെടുങ്കണ്ടത്ത് കള്ളനോട്ട് സംഘത്തെ പിടികൂടി. ഇവരുടെ പക്കല്‍ നിന്നും നോട്ട് നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും പോലീസ് പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

നെടുങ്കണ്ടം കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മ്മാണം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇടുക്കി കുന്നുംപുറം സ്വദേശി ശ്രീനിവാസനേയും മുനിയറ സ്വദേശി വിനോദിനേയും കള്ളനോട്ട് നിര്‍മ്മിക്കുന്നതിന് ഇടയില്‍ പിടികൂടിയത്. കള്ളനോട്ട് നിര്‍മ്മിക്കാനുള്ള മഷി, പ്രിന്‍റര്‍ തുടങ്ങിയവയും ലൈസന്‍സ് ഇല്ലാത്ത തോക്കും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഇവര്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്ക് പിന്നില്‍ മറ്റ് ഏതെങ്കിലും സംഘങ്ങള്‍ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അഞ്ഞൂറിന്‍റെയും ആയിരത്തിന്റെയും നോട്ടുകളാണ് പ്രധാനമായും ഇവര്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നത്.

TAGS :

Next Story