വെറ്റിനറി സര്‍വ്വകലാശാലയില്‍ എന്‍ആര്‍ഐ സീറ്റ് പുനഃസ്ഥാപിക്കാന്‍ നീക്കം
വെറ്റിനറി സര്‍വ്വകലാശാലയില്‍ എന്‍ആര്‍ഐ സീറ്റ് പുനഃസ്ഥാപിക്കാന്‍ നീക്കം
വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകലാശാല ഉന്നതാധികാര സമിതി യോഗം വിളിച്ചു
വെറ്റിനറി സര്‍വ്വകലാശാലയില്‍ എന്‍ആര്‍ഐ സീറ്റ് പുനഃസ്ഥാപിക്കാന്‍ നീക്കം. വിദ്യാര്‍ഥി യുവജന സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ വേണ്ടന്ന് വെച്ച തീരുമാനമാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതും നടപ്പാക്കുവാനൊരുങ്ങുന്നത്. എന്‍ആര്‍ഐ സീറ്റിലെ പ്രവേശനം ചര്‍ച്ച ചെയ്യുവാന്‍ സര്‍വ്വകലാശാല ഉന്നതാധികാരസമിതി യോഗം വിളിച്ചു. ഉദ്യോഗസ്ഥ ഗൂഢാലോചനയെന്ന് എസ്എഫ്ഐ ആരോപിച്ചു.
2014 ലാണ് വെറ്റിനറി സര്‍വ്വകലാശാല എന്‍ആര്‍ഐ കോട്ടയില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത്. ഇതിനെതിരെ എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനകളും യുവജന സര്‍വീസ് സംഘടനകളും സമരവുമായി രംഗത്തെത്തി. യൂണിവേഴ്സിറ്റി നേരിട്ട് സീറ്റുകള്‍ കച്ചവടം ചെയ്യുന്നത് നിയമവിരുദ്ധമാണന്നായിരുന്നു ഇടത് പക്ഷത്തിന്റെ നിലപാട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എന്‍ആര്‍ഐ ക്വോട്ടയില്‍ പ്രവേശനം നിര്‍ത്തിവെക്കുന്നതായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.
എന്നാല്‍ ഇത്തരത്തില്‍ പ്രവേശനം നേടിയ അഞ്ച് പേര്‍ കോടതിയെ സമീപിച്ച് പഠനം തുടരുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ വിധി വരാനിരിക്കെയാണ് എന്‍ആര്‍ഐ സീറ്റ് പുനഃസ്ഥാപിക്കുവാനുള്ള നീക്കം നടക്കുന്നത്. ഈ അധ്യയന വര്‍ഷം എന്‍ആര്‍ഐ സീറ്റിലെ പ്രവേശനമാണ് സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയായ ബോര്‍ഡ് ഓഫ് മാനേജ്മെന്‍റിന്റെ അടുത്ത മീറ്റിങ്ങിലെ പ്രധാന അജണ്ട.
5 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ ഫീസ് ഈടാക്കി വിവിധ കോഴ്സുകളിലായി 55 എന്‍ആര്‍ഐ സീറ്റ് തുടങ്ങുവാനാണ് ഇപ്പോഴത്തെ നീക്കം.
Adjust Story Font
16