കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
പ്രൊഫ.തോമസ് മാത്യുവിനും കാവാലം നാരായണ പണിക്കര്‍ക്കും വിശിഷ്ടാംഗത്വം.
സാഹിത്യ അക്കാദമിയുടെ 2014ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൊഫ.തോമസ് മാത്യുവിനും കാവാലം നാരായണ പണിക്കര്‍ക്കും വിശിഷ്ടാംഗത്വം. മികച്ച നോവല്‍ ടി പി രാജീവന്റെ കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും. കവിതയ്ക്ക് പി എന്‍ ഗോപീകൃഷ്ണനും ചെറുകഥയ്ക്ക് വി ആര്‍ സുധീഷിനും പുരസ്കാരം ലഭിച്ചു.
2014 ലെ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് പ്രൊഫ എം തോമസ് മാത്യുവിനെയും കാവാലം നാരയണപണിക്കരെയും തെരഞ്ഞെടുത്തു. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശ്ശേരി, ഡോ ജോര്‍ജ് ഇരുമ്പയം, മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ് കമ്മത്ത് എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും ലഭിച്ചു. മുപ്പതിനായിരം രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങിയതാണ് പുരസ്കാരം.
പി എന്‍ ഗോപീകൃഷ്ണന്റെ ഇടിക്കാലൂരി പനമ്പട്ടടിം ആണ് മികച്ച കവിത. നോവല്‍ വിഭാഗത്തില്‍ ടി പി രാജീവന്റെ കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും, ചെറുകഥയില്‍ വി ആര്‍ സുധീഷിന്റെ ഭവനഭേദനം എന്നിവ പുരസ്കാരം നേടി. വി കെ പ്രഭാകരന്റെ ഏറ്റേറ്റ് മലയാളന്‍ മികച്ച നാടകത്തിനും ഡോ എം ഗംഗാധരന്റെ ഉണര്‍വിലേക്ക് ലഹരിയിലേക്ക് സാഹിത്യ വിമര്‍ശനത്തിനും ഡോ എ അച്യുതന്റെ പരിസ്ഥിതി പഠനത്തിന് ഒരാമുഖം വൈജ്ഞാനിക സാഹിത്യത്തിനും സി വി ബാലകൃഷ്ണന്റെ പരല്‍ മീന്‍ നീന്തുന്ന പാടം ജീവചരിത്രം ആത്മകഥ വിഭാഗത്തിലും പുരസ്കാരം നേടി.
എം ശിവപ്രസാദിന്റെ ആനത്തൂക്കം വെള്ളിയാണ് മികച്ച ബാലസാഹിത്യകൃതി. എ എം ശ്രീധരന്‍, ടിജെഎസ് ജോര്‍ജ്ജ്, പി എന്‍ ദാസ്, സന്ധ്യ എന്‍പി, വി എം ദേവദാസ്, മനോജ് മാതിരപ്പള്ളി, പി പി രവീന്ദ്രന്‍ എന്നിവര്‍ക്ക് വിവിധ എന്‍ഡോവ്മെന്‍റ് അവാര്‍ഡുകളും ലഭിച്ചു.
Adjust Story Font
16