യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലീഗ്
യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലീഗ്
കോണ്‍ഗ്രസിലെ അനൈക്യം യുഡിഎഫിന്റെ പ്രവര്‍ത്തനത്തില്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ മുസ്‍ലിം ലീഗിന്റെ നീക്കം.
കോണ്‍ഗ്രസിലെ അനൈക്യം യുഡിഎഫിന്റെ പ്രവര്‍ത്തനത്തില്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ മുസ്‍ലിം ലീഗിന്റെ നീക്കം. കോണ്‍ഗ്രസ് ഒഴികെയുള്ള ഘടക കക്ഷികളുമായി യോജിച്ച് നീങ്ങാനാണ് ലീഗിന്റെ ശ്രമം. കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായില്ലെങ്കില്‍ യുഡിഎഫ് യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാനും ആലോചനയുണ്ട്.
കോണ്‍ഗ്രസില്‍ വിഎം സുധീരനും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മൂന്നു വഴിക്കു നീങ്ങുന്നതിനാല്‍ ശക്തമായ പ്രതിപക്ഷമാകാന്‍ യുഡിഎഫിന് കഴിയുന്നില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. പ്രതിപക്ഷ ഇടത്തിലേക്ക് കടന്നു കയറാന്‍ ബിജെപി കഠിനാധ്വാനം ചെയ്യുന്ന സാഹചര്യത്തില്‍ യുഡിഎഫ് ശിഥിലമാകുമോ എന്ന ആശങ്ക ലീഗിനുണ്ട്. കോണ്‍ഗ്രസിലെ അനൈക്യം പരിഹരിക്കാതെ മുന്നണിക്ക് ഭാവിയില്ലെന്നും ലീഗ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ജെഡിയു ആര്‍എസ്പി അടക്കമുള്ള ഘകകക്ഷികളുമായി ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് ലീഗ് സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് നിന്നില്ലെങ്കില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ലീഗ് അടക്കമുള്ള അഞ്ച് ഘടക കക്ഷികള്‍ ചേര്‍ന്ന് കെപിസിസി അധ്യക്ഷനെ അറിയിക്കാനാണ് നീക്കം. ആറു മാസമെങ്കിലും യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനാണ് ആലോചന. ജെഡിയുവും ആര്‍എസ്പിയും പിന്തുണ അറിയിച്ചിട്ടുണ്ട്. സിഎംപി, ജേക്കബ്ബ് ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം. ഘടകകക്ഷികളുമായി കൂടിയാലോചനകള്‍ക്കായി പികെ കുഞ്ഞാലിക്കുട്ടിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Adjust Story Font
16