Quantcast

പക്ഷിപ്പനി: താറാവുകളെ കത്തിച്ചതില്‍ ക്രമക്കേടെന്ന് പരാതി

MediaOne Logo

Sithara

  • Published:

    25 May 2017 11:57 AM GMT

പക്ഷിപ്പനി: താറാവുകളെ കത്തിച്ചതില്‍ ക്രമക്കേടെന്ന് പരാതി
X

പക്ഷിപ്പനി: താറാവുകളെ കത്തിച്ചതില്‍ ക്രമക്കേടെന്ന് പരാതി

അന്വേഷണ ഉത്തരവിറങ്ങിയതോടെ കർഷകരുടെ നഷ്ടപരിഹാര വിതരണം ഉടൻ നടത്തില്ല

പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കിയതിൽ ക്രമക്കേടെന്ന ആക്ഷേപത്തെ തുടർന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. അന്വേഷണ ഉത്തരവിറങ്ങിയതോടെ കർഷകരുടെ നഷ്ടപരിഹാര വിതരണം ഉടൻ നടത്തില്ല. ആനുകൂല്യം നേടിയെടുക്കാൻ കള്ളക്കണക്കുണ്ടാക്കിയെന്ന കർഷകരുടെ പരാതിയെ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഏഴ് ലക്ഷത്തോളം താറാവുകളെയാണ് കൊന്ന് കത്തിച്ചത്. എന്നാൽ താറാവുകളെ കൊന്നുകത്തിക്കുന്നതിന് വ്യാജകണക്കുണ്ടാക്കി അനർഹമായി നഷ്ടപരിഹാരത്തിന് ചിലർ ശ്രമിച്ചെന്ന് ഒരു സംഘം കർഷകർ തെളിവ് സഹിതം പരാതിപ്പെട്ടു. താറാവുകളെ കത്തിക്കുന്ന പ്രദേശത്തേക്ക് മറ്റിടങ്ങളിൽ നിന്ന് കടത്തികൊണ്ടു വന്നുവെന്നും പരാതിയുണ്ട്. എഴുപതിനായിരം താറാവുകളുണ്ടായിരുന്ന പഞ്ചായത്തിൽ ഒന്നര ലക്ഷത്തെ കൊന്ന് കത്തിച്ചെന്ന് കർഷകർ പരാതിപ്പെട്ടു. അനർഹമായി നഷ്ടപരിഹാരം നേടുന്നതിന് ചില ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും കർഷകരുടെ പരാതിയിൽ പറയുന്നു.

മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ, കേരള കന്നുകാലി വികസന വകുപ്പ് മാനേജിംഗ് ഡയറക്ടർ, ക്ഷീര വികസന വകുപ്പ് എംഡി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുക. താറാവുകളിൽ എച്ച് 5, എൻ8 എന്ന പകരാൻ സാധ്യതയില്ലാത്ത വൈറസായിരുന്നു കണ്ടെത്തിയത്.സുരക്ഷ കണക്കിലെടുത്താണ് കൊന്ന് കത്തിക്കാൻ തീരുമാനിച്ചത്. രണ്ട് മാസം പ്രായമായ താറാവിന് 200 രൂപയും അതിൽ താഴെ പ്രായമായതിന് 100 രൂപയും മുട്ടയൊന്നിന് 5 രൂപ എന്ന നിരക്കിലായിരുന്നു നഷ്ടപരിഹാരം തീരുമാനിച്ചത്. അന്വഷണത്തിന്റെ പശ്ചാത്തലത്തിന് നഷ്ടപരിഹാരത്തിന് ഇനി പുതിയ കണക്ക് ശേഖരിക്കാനാണ് സാധ്യത

TAGS :

Next Story