Quantcast

സർക്കാർ ഭൂമി ഹാരിസൺ കമ്പനി മറിച്ചുവിറ്റെന്ന പരാതിയിൽ വിജിലന്‍സ് അന്വേഷണം

MediaOne Logo

Damodaran

  • Published:

    25 May 2017 12:08 PM GMT

പുനലൂർ സബ് രജിസ്ട്രാർ ഉൾപ്പെടെ 18 പേർക്കെതിരെവിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ആര്യങ്കാവ് വില്ലേജിൽ ഉൾപ്പെടുന്ന 60 ഏക്കർ ഭൂമി മറിച്ചുവിറ്റെന്നാണ്....


സർക്കാർ ഭൂമി ഹാരിസൺ കമ്പനി മറിച്ചുവിറ്റെന്ന പരാതിയിൽ പുനലൂർ സബ് രജിസ്ട്രാർ ഉൾപ്പെടെ 18 പേർക്കെതിരെവിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ആര്യങ്കാവ് വില്ലേജിൽ ഉൾപ്പെടുന്ന 60 ഏക്കർ ഭൂമി മറിച്ചുവിറ്റെന്നാണ് ആരോപണം.

സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്നും 60 ഏക്കർ വനഭൂമിയും മിച്ചഭൂമിയും ഹാരിസൺസ് കമ്പനി മറിച്ചുവിറ്റെന്ന പരാതിയിലാണ് പ്രാഥിമ അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടത്.പുനലൂർ സബ് രജിസ്ട്രാർ, ഹാരിസൺസ് മലയാളം കമ്പനി, ഫോറസ്റ്റ് കൺസർവേറ്റർ, ഫോറസ്റ്റ് റെയ്ഞ്ച് ഒാഫീസർ, ബാങ്ക് അധികൃതർ, ഭൂമി വാങ്ങിയവർ ഉൾപ്പെടെ 18 പേർക്കെതിരെയാണ് അന്വേഷണം. ആര്യങ്കാവ് വില്ലേജിൽ ഉൾപ്പെടുന്ന 60 ഏക്കർ സർക്കാർ ഭൂമി ഹാരിസൺസ് കമ്പനി മറിച്ചുവിറ്റെന്നാണ് ആരോപണം. 2012 ജൂൺ ജൂലൈ മാസങ്ങളിലാണ് പരാതിക്ക് ആസ്പദമായ സംഭവം. പുനലൂർ സബ് രജിസ്ട്രാറിന്റെ സഹായത്തോടെ 12 വിലയാധാരങ്ങളായി 2 കോടി 2 ലക്ഷത്തി ആറായിരം രൂപയ്ക്ക് ഭൂമി തീറെഴുതിക്കൊടുത്തെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഉടമസ്ഥാവകാശമോ ക്രയവിക്രയ സ്വാതന്ത്ര്യമോ ഇല്ലാത്ത ഭൂമി വിൽപന നടത്തിയതിൽ വൻ അഴിമതിയുണ്ടെന്നും ഹർജിയിൽ പറയുന്നു. പോക്കുവരവ് പോലും ചെയ്യാത്ത വസ്തുക്കൾക്ക് ദേശസാൽകൃത ബാങ്ക് ലക്ഷക്കണക്കിന് രൂപ ലോൺ നൽകിയെന്ന ആരോപണവും അന്വേഷണപരിധിയിലുണ്ട്.

ലീഗൽ സർവ്വീസസ് അതോറിറ്റി അംഗം പി നാഗരാജാണ് ഹർജിക്കാരൻ. 42 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവ്.

TAGS :

Next Story