ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അക്കൌണ്ട് തുറക്കാന്‍ സഹായമൊരുക്കി യൂണിയന്‍ ബാങ്ക്
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അക്കൌണ്ട് തുറക്കാന്‍ സഹായമൊരുക്കി യൂണിയന്‍ ബാങ്ക്
സിറോ ബാലന്‍സ് അക്കൌണ്ട് തുറക്കാന്‍ സഹായം
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കാനായി യൂണിയന്‍ ബാങ്ക് രംഗത്ത്. തൊഴിലാളികള്‍ക്ക് സിറോ ബാലന്‍സ് അക്കൌണ്ട് ആരംഭിക്കാന്‍ ബാങ്ക് സൌകര്യം ഒരുക്കി. വേതനമായി 2000 രൂപയുടെ നോട്ട് ലഭിക്കുന്നതിനാല്‍ വിനിമയം നടത്താന്‍ തൊഴിലാളികള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
2000 രൂപയുടെ നോട്ട് വിനിമയം നടത്താന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി സതേണ്‍ പ്ലൈവുഡ് കമ്പനിയാണ് ബാങ്കിനെ സമീപിച്ചത്. തുടര്‍ന്നായിരുന്നു തൊഴിലാളികള്‍ക്കായി സിറോ ബാലന്‍സ് അക്കൌണ്ട് പദ്ധതി നടപ്പിലാക്കാനുള്ള യൂണിയന്‍ ബാങ്കിന്റെ തീരുമാനം. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറല്ലയും യൂണിയന്‍ ബാങ്ക് ഡപ്യൂട്ടി മാനേജര്‍ പി സ് രാജനും ചേര്‍ന്ന് തൊഴിലാളികള്‍ക്കുള്ള സിറോ ബാലന്‍സ് അക്കൌണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.
200 ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന സതേണ്‍ പ്ലൈവുഡില്‍ നടപ്പിലാക്കിയ പദ്ധതി പെരുമ്പാവൂര്‍ മേഖലയിലെ മറ്റ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ഒരു ഫോട്ടോ മാത്രം നല്‍കിയാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അക്കൌണ്ട് തുടങ്ങാമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
Adjust Story Font
16