ബിജെപി കേന്ദ്രസംഘം ഗവര്‍ണറെ കണ്ടു
ബിജെപി കേന്ദ്രസംഘം ഗവര്‍ണറെ കണ്ടു
സംസ്ഥാനത്ത് ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്നാവശ്യ
സംസ്ഥാനത്ത് ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്രസംഘം ഗവര്‍ണറെ കണ്ടു. സിബിഐ അന്വേഷണമോ ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കൊണ്ടുള്ള സ്വതന്ത്രഅന്വേഷണമോ നടത്തണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു
സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളെ കുറിച്ച് പഠിക്കാനെത്തിയ സംഘം രണ്ട് ദിവസം സന്ദര്‍ശനത്തിനൊടുവിലാണ് ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയത്. അക്രമങ്ങളെ കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് സംഘം ഗവര്‍ണറെ കണ്ടത്.
കണ്ണൂരിലെ അക്രമസംഭവങ്ങളെ മറച്ചുവെക്കാനാണ് കേന്ദ്ര സംഘത്തെ ബിജെപി കേരളത്തിലേക്ക് വിട്ടതെന്ന് മന്ത്രി ഇ പി ജയരാജന് ഡല്‍ഹില്‍ പ്രതികരിച്ചു
ഇന്നലെ കണ്ണൂരില്‍ പ്രശ്നബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചിരുന്നു. അതിനുശേഷമാണ് ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. ഗവര്‍ണറെ കൂടാതെ ആഭ്യന്തര സെക്രട്ടറിയുമായും ഡിജിപിയുമായും സംഘം കൂടിക്കാഴ്ച നടത്തി.
Adjust Story Font
16