പി പി മുകുന്ദന്‍ ബിജെപി ആസ്ഥാനത്തെത്തി
പി പി മുകുന്ദന്‍ ബിജെപി ആസ്ഥാനത്തെത്തി
മുകുന്ദനെ ബിജെപിയിലേക്ക മടക്കിക്കൊണ്ടു വരുമെന്ന നേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുകുന്ദന്‍ മാരാര്‍ജി ഭവനിലെത്തിയത്
ബി ജെ പി തിരിച്ചെടുത്ത മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി പി മുകുന്ദന്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുകുന്ദന്‍ മാരാര്‍ജി ഭവനിലെത്തിയത്. എന്നാല്‍ മുകുന്ദനെ സ്വീകരിക്കാന്‍ പാര്‍ട്ടി നേതാക്കളാരും എത്തിയിരുന്നില്ല.
പത്ത് വര്‍ഷത്തിനു ശേഷമാണ് പി പി മുകുന്ദന്‍ ബി ജെ പി ആസ്ഥാനമായ മാരാര്‍ജി ഭവനിലേക്കെത്തിയത്. ഒരു ദശാബ്ദത്തിനു ശേഷം പാര്‍ട്ടി ആസ്ഥാനത്തേക്ക് മടങ്ങിയെത്തിയ പി പി മുകുന്ദനെ സ്വീകരിക്കാന്‍ പക്ഷേ നേതാക്കളാരുമുണ്ടായിരുന്നില്ല. ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതു കൊണ്ടാണ് മറ്റു പാര്‍ട്ടികളിലേക്ക് പോകാതിരുന്നതെന്ന് മുകുന്ദന്‍ പ്രതികരിച്ചു.
ഏത് വിധത്തിലുളള സേവനമായിരിക്കും പാര്‍ട്ടിക്ക് നല്‍കുകയെന്ന ചോദ്യത്തോട് അവസരവാദ രാഷ്ട്രീയത്തിനല്ല, ആദര്‍ശ രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുകയെന്നും തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുകയാണ് ലക്ഷ്യമെന്നും മുകുന്ദന്‍ പറഞ്ഞു.
വോട്ട് വില്‍ക്കല്‍ ഉള്‍പ്പെടെ ആരോപണങ്ങളിലാണ് ആദ്യം ആര്‍.എസ്.എസ് പ്രചാരക് സ്ഥാനത്തുനിന്നും പിന്നീട് പാര്‍ട്ടി ചുമതലയില്‍നിന്നും മുകുന്ദന്‍ പുറത്തായത്. തിരിച്ചുവരാനുള്ള ശ്രമം മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനും ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗവും എതിര്‍ത്തിരുന്നു. കുമ്മനം ചുമതലയേറ്റ ശേഷമാണ് മുകുന്ദന്റെ തിരിച്ചുവരവിന് സാധ്യതയേറിയത്..
Adjust Story Font
16