Quantcast

ഉമ്മന്‍ചാണ്ടിക്ക് വി എസിന്റെ ഫെയ്സ്ബുക്ക് മറുപടി

MediaOne Logo

admin

  • Published:

    2 Jun 2017 1:16 PM

ഉമ്മന്‍ചാണ്ടിക്ക് വി എസിന്റെ ഫെയ്സ്ബുക്ക് മറുപടി
X

ഉമ്മന്‍ചാണ്ടിക്ക് വി എസിന്റെ ഫെയ്സ്ബുക്ക് മറുപടി

എന്റെ വെബ് ലോക പ്രവേശത്തെ പിന്‍കാല് കൊണ്ട് സല്യൂട്ട് ചെയ്ത ശേഷം എന്നെ അഭിസംബോധന ചെയതുകൊണ്ട് താങ്കള്‍ എഴുതിയ രണ്ട് പോസ്റ്റുകള്‍ വായിച്ചു.

ലാവലിന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍‌ ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍. ലാവലിന്‍ കേസിലെ കോടതി വിധി താന്‍ അംഗീകരിച്ചതാണെന്നും മേല്‍കോടതിയില്‍ നിന്ന് എതിരായ വിധി വരുംവരെ അതില്‍ മാറ്റമില്ലെന്നും വി എസ് ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. എന്നാല്‍ മേല്‍കോടതി പരാമര്‍ശം പിന്നീട് ഒഴിവാക്കി. ടി പി ചന്ദ്രശേഖരനെ വധിച്ചത് തെറ്റാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാല്‍ ആര്‍ എം പി - യുഡിഎഫ് കൂട്ടുകെട്ടിനെ അംഗീകരിക്കില്ലെന്നും വി എസ് വ്യക്തമാക്കുന്നു.

ഉമ്മന്‍ചാണ്ടിക്ക് മറുപടിയെന്ന തലക്കെട്ടിലാണ് വി എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ലാവലിന്‍ കേസില്‍ നിലവിലെ കോടതി വിധിയെ അംഗീകരിക്കുന്നു. അതിനെതിരായ മേല്‍കോടതി വിധി വരും വരെ തന്റെ നിലപാടില്‍ മാറ്റമില്ല.എന്നാല്‍ മേല്‍കോടതി വിധിയെക്കുറിച്ചുളള വാചകം പിന്നീട് എഡിറ്റ് ചെയ്ത് ഒഴിവാക്കിയിട്ടുണ്ട്.

പാർട്ടിയുടെയും മുന്നണിയുടെയും സീനിയർ നേതാവായ പിണറായി വിജയനെതിരെ പ്രസംഗിച്ച് ധര്‍മ്മടത്ത് തോല്പിക്കാൻ വെറെ ആളെ നോക്കണമെന്ന് വിഎസ് പറയുന്നു. പാർട്ടിയില്‍ ആശയസമരങ്ങൾ സ്വാഭാവികമാണ്. തിരഞ്ഞെടുപ്പിലേയ്ക്ക് അത് വലിച്ച് നീട്ടുന്ന സംഘടനാ വിരുദ്ധ സ്വഭാവം ഞങ്ങൾക്കില്ല. ടി.പി. ചന്ദ്രശേഖരൻ വധം അങ്ങേയറ്റം അപലപനീയമാണെന്ന നിലപാടില്‍ ഒരു മാറ്റവുമില്ല.

കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. എന്നാൽ ആർ.എം.പി.യെ ഉപയോഗിച്ച് യു.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ കച്ചവടത്തിന് അരുനിൽക്കാൻ തന്നെ കിട്ടില്ലെന്നും വി എസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അഴിമതിക്കേസില്‍ ജയിലില്‍ പോയ ആര്‍ ബാലകൃഷ്ണപിള്ള ഇടതുമുന്നണിയില്‍ അംഗമല്ല, ആ നില തുടരും. കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുകച്ചുപുറത്തുചാടിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറന്നമട്ടിലാണ് ഉമ്മന്‍ചാണ്ടി സംസാരിക്കുന്നത്. പാമൊലിന്‍ ആരോപണം സഭയില്‍ വന്നപ്പോള്‍ കരുണാകരനെ പ്രതിരോധിക്കാതെ ഉമ്മന്‍ചാണ്ടി മൌനം പാലിച്ചു.

ഇതിനൊക്കെ ഇപ്പോള്‍ രേഖ ചോദിക്കുന്നത് മറവി രോഗം കൊണ്ടല്ല, കേരള ജനതയോടുള്ള പുച്ഛം കൊണ്ടാണ്. ഏത് അപമാനവും സഹിച്ച് അധികാരത്തിൽ തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഏക ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടിയെന്നും വി എസ് പരിഹസിക്കുന്നു.

TAGS :

Next Story