Quantcast

പോ മോനേ ജഗദീഷേ; ലാലിനെ വിമര്‍ശിച്ചതിന് ഉണ്ണികൃഷ്ണന്റെ മറുപടി

MediaOne Logo

admin

  • Published:

    2 Jun 2017 1:24 PM

പോ മോനേ ജഗദീഷേ; ലാലിനെ വിമര്‍ശിച്ചതിന് ഉണ്ണികൃഷ്ണന്റെ മറുപടി
X

പോ മോനേ ജഗദീഷേ; ലാലിനെ വിമര്‍ശിച്ചതിന് ഉണ്ണികൃഷ്ണന്റെ മറുപടി

കെ ബി ഗണേഷ് കുമാറിന്റെ പ്രചരണ വേദിയിലെത്തിയ മോഹന്‍ ലാലിനെ വിമര്‍ശിച്ച ജഗദീഷിന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ മറുപടി.

കെ ബി ഗണേഷ് കുമാറിന്റെ പ്രചരണ വേദിയിലെത്തിയ മോഹന്‍ ലാലിനെ വിമര്‍ശിച്ച ജഗദീഷിന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ മറുപടി. തനിക്ക് വിജയാശംസ നേര്‍ന്ന മോഹന്‍ ലാല്‍ ഗണേഷിന്റെ വേദിയിലെത്തിയതിന് പിന്നില്‍ ബ്ലാക് മെയില്‍ എന്ന് സംശയമുണ്ടെന്ന ജഗദീഷ് പറഞ്ഞിരുന്നു. പിന്നാലെയാണ് "ബ്ലാക്ക്‌മെയിലോ?? പോ മോനേ, ജഗദീഷേ...." എന്ന് ഉണ്ണികൃഷ്ണന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.

മൂന്ന് നടന്മാര്‍ മത്സരിക്കുന്ന പത്തനാപുരത്ത് മോഹന്‍ ലാല്‍ ഗഷേണിന്റെ പ്രചരണ വേദിയില്‍ എത്തിയതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചു. പിന്നാലെയാണ് ലാല്‍ ഗണേഷിന് പിന്തുണയുമായി പോയതില്‍ ദു:ഖമുണ്ടെന്ന് ജഗദീഷ് പറഞ്ഞത്.

TAGS :

Next Story