സ്വാശ്രയ കോളജുകള്‍ അനുവദിക്കുന്നതിന് ഇടത് സര്‍ക്കാര്‍ എതിരല്ല: കോടിയേരി
സ്വാശ്രയ കോളജുകള്‍ അനുവദിക്കുന്നതിന് ഇടത് സര്‍ക്കാര്‍ എതിരല്ല: കോടിയേരി
സര്‍ക്കാര്‍ കോളജ് മാതൃകയില്‍ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുമെങ്കില്‍ സ്വാശ്രയ കോളജുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് കോടിയേരി
സര്‍ക്കാര്‍ കോളജ് മാതൃകയില്‍ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുമെങ്കില്‍ പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിക്കുന്നതിന് ഇടത് സര്‍ക്കാര്‍ എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്വാശ്രയ കോളജ് ജീവനക്കാരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ രംഗത്ത് പുതിയ കോളജുകള്‍ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം നിലനില്‍ക്കെയാണ് കോടിയേരിയുടെ പരാമര്‍ശം.
സേവന വേതന വ്യവസ്ഥകള്‍ ഉറപ്പാക്കി പുതിയ കോളജുകള്‍ അനുവദിക്കുന്നതിന് ഇടത് സര്‍ക്കാര്‍ എതിരല്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പരാമര്‍ശം. മതിയായ സേവനവും വേതനവും ഉറപ്പുവരുത്താത്തതിനാലാണ് ഇടത് സര്‍ക്കാര്‍ പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിക്കാത്തത്. സേവനവും വേതനവും ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇനി പുതിയ സ്വാശ്രയ കോളജുകൾ അനുവദിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ആറ് മെഡിക്കല്‍ കോളജുകളുടെ എന്‍ഒസി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഈ തീരുമാനം നിലനില്‍ക്കെയാണ് കോളജുകള്‍ അനുവദിക്കുന്നതില്‍ തടസമില്ലെന്ന പരാമര്‍ശവുമായി കോടിയേരി രംഗത്തെത്തിയത്. സെല്‍ഫ് ഫിനാന്‍സ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Adjust Story Font
16