ബാറില്‍ ശങ്കര്‍റെഡ്ഡിയുടെ ഹരജിയില് സ്റ്റേ ഇല്ല
ബാറില്‍ ശങ്കര്‍റെഡ്ഡിയുടെ ഹരജിയില് സ്റ്റേ ഇല്ല
ഹരജിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു
ബാര്‍ക്കോഴ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചതിന്റെ പേരില്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട പ്രാഥമീക അന്വേഷണം റദ്ദാക്കമെന്ന മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു.
ബാര്‍ക്കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ആര്‍ സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വസ്തുതാ പരിശോധന നടത്തുകയും മേല്‍നോട്ടക്കുറിപ്പ് തയ്യാറാക്കുകയും മാത്രമാണ് താന്‍ ചെയ്തത്. ഇത്തരത്തില്‍ മേല്‍നോട്ട കുറിപ്പുകള്‍ നല്‍കുന്നത് നിയമ വിരുദ്ധമായി കണക്കാക്കാനാകില്ല. അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചുവെന്ന വാദം തെറ്റാണ്. താന്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന സമയത്ത് ഇപ്പോഴത്തെ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ലോകായുക്തയില്‍ പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയതിന്റെ പ്രതികാരം അദ്ദേഹത്തിനുണ്ടാവാം. അതിനാല്‍ തനിക്കെതിരെ തിരുവന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്ന പ്രാഥമീകാന്വേഷണം റദ്ദാക്കണമെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഹര്‍ജിയില്‍ വാദിച്ചു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അന്വേഷണം നിര്‍ത്തി വെക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Adjust Story Font
16