സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരായ ഹരജിയില്‍ സെന്‍കുമാറിന് തിരിച്ചടി
ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരായ ഹരജിയില്‍ മുന്‍ഡിജിപി ടിപി സെന്‍കുമാറിന് തിരിച്ചടി. ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
കാലാവധി പൂര്‍ത്തിയാക്കും മുന്പ് ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരായ ഹരജി നേരത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളിയിരുന്നു .ഇതിനെതിരെയാ്ണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.ഹരജി അടിയന്തിരമായി പരിഗണിച്ച തീര്‍പ്പാക്കണമെന്നായിരുന്നു ആവശ്യം.എന്നാല്‍ ഹരജിക്ക് അടിയിന്തിര പ്രാധാന്യമില്ലെന്ന് ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍,അനില്‍ നരേന്ദ്ര മേനോന്‍ എന്നിവര്‍ വ്യക്തമാക്കി.സര്‍വ്വീസ് ചട്ടമനുസരിച്ച് കാലാവധി പൂര്‍ത്തിയാക്കുംമുന്പ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ നടപടി തെറ്റാണെന്നാണ് ഹരജിയിലെ ആവശ്യം. കേസ് വിശദമായി കേള്‍ക്കാനായി മാറ്റി.
Adjust Story Font
16