കൊച്ചിന്‍ റിഫൈനറി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി
കൊച്ചിന്‍ റിഫൈനറി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി
ഇലക്ട്രിക്കല്‍ ജോലി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചിൻ റിഫൈനറിയിൽ പൊട്ടിത്തെറി. രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
രാവിലെ 10.30ക്കാണ് കൊച്ചിൻ റിഫൈനറിയുടെ ജിടി 2 എന്ന പ്രൈമറി പ്ലാന്റിൽ തീ പിടുത്തം ഉണ്ടാകുന്നത്. ഇലക്ട്രിക്കൽ ജോലി നടക്കുന്നതിനിടെ ഷോർട്ട് സർക്യൂട്ടുണ്ടായതാണ് അപകട കാരണം. ആലുവ ചൂണ്ടി സ്വദേശി അരുൺ പി ഭാസ്കർ, വേലായുധൻ എന്നിവർക്കാണ് പൊള്ളലേറ്റത്. 80% പൊള്ളലേറ്റ വേലായുധന്റെ നില അതീവ ഗുരുതരമാണ്.
ഷോർട്ട് സർക്യൂട്ട് ഉണ്ടായപ്പോൾ തന്നെ വൈദ്യുതി ബന്ധം നിലച്ചതിനാൽ വലിയ അപകടം വഴിമാറി. എന്നാൽ ഇത്തരത്തിലൊരു അപകടം ഉണ്ടായത് അറിയിക്കാത്തതിനാൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് വൈകുന്നേരത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.
Adjust Story Font
16