Quantcast

പാര്‍ലമെന്‍ററി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നെന്ന് വി.എം സുധീരന്‍

MediaOne Logo

admin

  • Published:

    5 Jun 2017 12:01 PM GMT

പാര്‍ലമെന്‍ററി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നെന്ന് വി.എം സുധീരന്‍
X

പാര്‍ലമെന്‍ററി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നെന്ന് വി.എം സുധീരന്‍

പ്രശ്നങ്ങളെ സമീപിക്കുന്നതില്‍ അമിതമായ രാഷ്ട്രീയ അതിപ്രസരം കടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് യുവ വോട്ടര്‍മാരുമായി സംവദിക്കുമ്പോഴാണ് സുധീരന്‍റെ പ്രതികരണം

കാലം കഴിയുന്തോറും പാര്‍ലമെന്‍ററി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് വരുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പറഞ്ഞു. പ്രശ്നങ്ങളെ സമീപിക്കുന്നതില്‍ അമിതമായ രാഷ്ട്രീയ അതിപ്രസരം കടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് യുവ വോട്ടര്‍മാരുമായി സംവദിക്കുമ്പോഴാണ് സുധീരന്‍റെ പ്രതികരണം

പാര്‍ലമെന്‍റിന്‍റെയും നിയമസഭകളുടെയും പ്രവര്‍ത്തനക്ഷമത കുറഞ്ഞുവരുകയാണ്.അമിതമായ രാഷ്ട്രീയ അതിപ്രസരം പ്രശ്നങ്ങളെ യാഥാര്‍ഥ്യ സ്വാഭാവത്തില്‍ സമീപിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് മാതൃകയായിരുന്ന കേരള നിയമസഭയും കാര്യക്ഷമമായി കൊണ്ടുപോകാന്‍ ഇനിയും ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിയമസഭയില്‍ ഗൌരവമായ ചര്‍ച്ചകളെന്നും ഇന്ന് നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സഭ സ്തംഭനം സൃഷ്ടിക്കുക മാത്രമല്ല പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വോട്ടെടുപ്പ് കഴിഞ്ഞാലും ജനങ്ങള്‍ നിയമസഭയെയും സര്‍ക്കാറിനെയും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story