Quantcast

സൌമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

MediaOne Logo

Sithara

  • Published:

    7 Jun 2017 1:37 AM GMT

സൌമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കും
X

സൌമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

സൌമ്യയുടെ അമ്മ സുമതിയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു.

സൌമ്യ വധക്കേസില്‍ സുപ്രിം കോടതി പരസ്യമായി വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചാണ് സുപ്രിം കോടതിയുടെ തീരുമാനം. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാറും സൌമ്യയുടെ അമ്മയും നല്‍കിയ പുനപരിശോധന ഹരജി നാളെ പരിഗണിക്കും.

സൌമ്യ വധക്കേസില്‍ കീഴ്ക്കോടതികള്‍ വിധിച്ച വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും, സൌമ്യയുടെ അമ്മ സുമതിയുമാണ് സുപ്രിം കോടതിയില്‍ പുനപരിശോധന ഹരജികള്‍ നല്‍കിയിരിക്കുന്നത്. സാധാരണഗതിയില്‍ പുനപരിശോധന ഹരജികളില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിമാരുടെ ചേംബാറിലാണ് വാദം കേള്‍ക്കുക. ഹരജികളിലെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ തുറന്ന് കോടതിയിലേക്ക് മാറ്റൂ. എന്നാല്‍ സൌമ്യ വധക്കേസില്‍ ഈ കീഴ്വഴക്കം മാറ്റിവെച്ചാണ് തുറന്ന കോടതിയില്‍ പുനപരിശോധന ഹരജികള്‍ പരിഗണിക്കാന്‍ കോടതി സമ്മതിച്ചത്.

ഇന്ന് രാവിലെ ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍, സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ അഡ്വ രഞ്ജിത് കുമാറാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന അപേക്ഷ ഉന്നയിച്ചത്. എതിര്‍വാദങ്ങളൊന്നും ഉന്നയിക്കാതെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. സൌമ്യയുടെ അമ്മ നല്‍കിയ ഹരജിയും ഇതോടൊപ്പം തന്നെ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

TAGS :

Next Story