Quantcast

വിവാദ പ്രസംഗത്തിന്‍റെ പേരില്‍ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കില്ല

MediaOne Logo

Subin

  • Published:

    9 Jun 2017 4:57 AM GMT

വിവാദ പ്രസംഗത്തിന്‍റെ പേരില്‍ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കില്ല
X

വിവാദ പ്രസംഗത്തിന്‍റെ പേരില്‍ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കില്ല

ഡിജിപിക്ക് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിലനില്‍ക്കില്ലെന്ന വിവരം ലോക്നാഥ് ബെഹ്റ ആഭ്യന്തര വകുപ്പിനെ അറിയിക്കും.

വിവാദ പയ്യന്നൂര്‍ പ്രസംഗത്തിന്‍റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പോലീസ് കേസെടുക്കില്ല. ഡിജിപിക്ക് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിലനില്‍ക്കില്ലെന്ന വിവരം ലോക്നാഥ് ബെഹ്റ ആഭ്യന്തര വകുപ്പിനെ അറിയിക്കും.

ജൂലൈ 24-നാണ് പാടത്ത് പണിയെടുക്കുന്ന ആര്‍.എസ്.എസുകാര്‍ക്ക് വരമ്പത്ത് കൂലി നല്‍കണമെന്ന വിവാദ പ്രസംഗം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ കോടിയേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബിജെപി നേതാക്കള്‍ ഡിജിപിയെ നേരില്‍ കണ്ട് പരാതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രസംഗം പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ പോലീസ് തീരുമാനിച്ചത്.

ദ്യശ്യങ്ങള്‍ പരിശോധിച്ച കണ്ണൂര്‍ എസ്.പി കേസെടുക്കേണ്ടന്ന നിലപാടാണ് ഡിജിപിയെ അറിയിച്ചത്. ലോക്നാഥ് ബെഹ്റക്ക് ലഭിച്ച നിയമോപദേശത്തില്‍ കലാപം പ്രസംഗത്തില്‍ സ്യഷ്ടിക്കാനുള്ള ആഹ്വാനമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടിയേരിക്കെതിരെ കേസെടുക്കേണ്ടന്ന നിലപാട് പോലീസ് എഠുത്തത്. തീരുമാനം ആഭ്യന്ത്യര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും.

TAGS :

Next Story