മണ്ണുത്തി ഇടപ്പള്ളി ടോള്‍ പാതയിലെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കുന്നില്ലെന്ന് ആരോപണം
മണ്ണുത്തി ഇടപ്പള്ളി ടോള്‍ പാതയിലെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കുന്നില്ലെന്ന് ആരോപണം
കാലയളവിനുള്ളില്‍ അനുബന്ധ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നാണ് സമര സമിതിയുടെ നിലപാട്.
മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിലെ അനുബന്ധ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന തൃശൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ടോള്‍ കമ്പനി നടപ്പിലാക്കുന്നില്ല. വഴിവിളക്കുകള്‍, സര്‍വീസ് റോഡുകള്‍, കനാലുകള്‍ എന്നിവയുടെ നിര്‍മാണത്തിലാണ് കമ്പനി വീഴ്ച വരുത്തുന്നത്.
മണ്ണുത്തി ഇടപ്പള്ളി പാതയില്‍ ടോള്‍ പിരിവ് നടത്തുന്ന കരാര്‍ കമ്പനിക്കാണ് പാതയുടെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വം. സര്‍വ്വീസ് റോഡുകളുടെയും വഴി വിളക്കുകളുടെയും അഭാവം നിരന്തര അപകടങ്ങള്‍ക്ക് കാരണമാണ്. നേരത്തെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജില്ല കലക്ടര്‍ പാതയിലെ അനുബന്ധ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
നിര്‍മാണ ജോലികള്‍ തുടങ്ങിയെങ്കിലും പിന്നീട് കമ്പനി മെല്ലപ്പോക്ക് നയമാണ് സ്വീകരിച്ചത്. വഴിവിളക്കുകള്‍ക്കായി എത്തിച്ച ഇരുമ്പു തൂണുകള്‍ റോഡരികില്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. സര്‍വ്വീസ് റോഡുകളില്‍ പലതിന്റെയും നിര്‍മാണം തുടങ്ങിയിട്ട് പോലുമില്ല. ടോള്‍ പിരിവാണെങ്കില്‍ തുടരുകയുമാണ്. കാലയളവിനുള്ളില്‍ അനുബന്ധ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നാണ് സമര സമിതിയുടെ നിലപാട്.
Adjust Story Font
16