കൃഷി വകുപ്പിന്റെ സ്ഥലമാറ്റ ഉത്തരവില്‍ വ്യാപക തെറ്റുകള്‍
കൃഷി വകുപ്പിന്റെ സ്ഥലമാറ്റ ഉത്തരവില്‍ വ്യാപക തെറ്റുകള്‍
ഇതോടെ കൃഷി വകുപ്പ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കാനാവാതെ കുഴങ്ങുകയാണ് ജില്ലാ കൃഷി ഓഫീസര്‍മാര്‍
കൃഷി വകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവില്‍ വ്യാപക തെറ്റുകള്‍. ഇതോടെ കൃഷി വകുപ്പ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കാനാവാതെ കുഴങ്ങുകയാണ് ജില്ലാ കൃഷി ഓഫീസര്‍മാര്‍.
കൊല്ലം ജില്ലയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ചവരില്‍ ഉള്‍പെട്ടവരാണ് മൈലം കൃഷിഭവനിലെ അനീഷ് ജിയും കൊട്ടാരക്കര കൃഷിഭവനിലെ ഉണ്ണിക്കൃഷ്ണ പിള്ളയും. എന്നാല്‍ എന്നാല്‍ ഇതേ ഉത്തരവിന്റെ അടുത്ത പേജില്‍ ഇവരെ തൃശൂരിലേക്കും സ്ഥലം മാറ്റിയതായി കാണാം. കൊട്ടാരക്കര കൃഷിഭവനിലെ അമീന ഇക്ബാലിനെ കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍ കൊട്ടാരക്കര കൃഷിഭവനില്‍ ഇങ്ങനെ ഒരു ഉദ്യോഗസ്ഥ ജോലി ചെയ്യുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കുളനട കൃഷിഭവനില്‍ നിന്ന് സ്ഥലം മാറ്റിയതായി ഉത്തരവില്‍ പറയുന്ന നൂറുന്നീസയുടെ കാര്യവും സമാനമായത് തന്നെ. ആലപ്പുഴയിലെ തലവടി കൃഷിഭവനില്‍ ജോലി ചെയ്യുന്ന മീനാകുമാരിയമ്മയ്ക്ക് ഈ ഉത്തരവിലൂടെ സ്ഥലംമാറ്റം കിട്ടയത് കൊല്ലത്തേക്ക്. എന്നാല്‍ ഇവര്‍ നാല് മാസമായി കൊല്ലത്ത് തന്നെയാണ് ജോലി ചെയ്യുന്നത്. ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 4-8-2016ന് പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇങ്ങനെ തെറ്റുകളുടെ പരമ്പര തന്നെ കടന്ന് കൂടിയിരിക്കുന്നത്. അഞ്ച് ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ആതാത് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് കൈമാറണെന്നും സര്‍ക്കുലറില്‍ ഡയറക്ടര്‍ പറയുന്നു. എന്നാല്‍ തെറ്റുകള്‍ നിറഞ്ഞ ഉത്തരവ് നടപ്പാക്കാനാവാതെ വെട്ടിലായിരിക്കുകയാണ് ജില്ലാ കൃഷി ഓഫീസര്‍മാര്‍.
Adjust Story Font
16