സംസ്ഥാന ഹജ്ജ്കമ്മറ്റി മുഖേന പതിനായിരത്തോളം പേര്‍ക്ക് ഇത്തവണ ഹജ്ജിനവസരം ലഭിക്കും
സംസ്ഥാന ഹജ്ജ്കമ്മറ്റി മുഖേന പതിനായിരത്തോളം പേര്‍ക്ക് ഇത്തവണ ഹജ്ജിനവസരം ലഭിക്കും
സംസ്ഥാന ഹജ്ജ്കമ്മറ്റി മുഖേന പതിനായിരത്തോളം പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് ഇത്തവണ അവസരം ലഭിക്കും.
സംസ്ഥാന ഹജ്ജ്കമ്മറ്റി മുഖേന പതിനായിരത്തോളം പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് ഇത്തവണ അവസരം ലഭിക്കും. കാത്തിരിപ്പു പട്ടികയിലേക്ക്ഉളളവരുടെ നറുകെടുപ്പ് പൂര്‍ത്തിയായി. മുക്കാല്‍ ലക്ഷത്തിലധികം പേരാണ് ഇത്തവണ ഹജ്ജിന് അപേക്ഷിച്ചത്.
76417പേരാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിനായി പോകുന്നതിന് ഇത്തവണ അപേക്ഷ സമര്‍പ്പിച്ചത്.ഇതില്‍ 9943 പേര്‍ക്ക് അവസരം ലഭിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകള്‍ കൂടി ലഭിച്ചാല്‍ 500പേര്‍കു കൂടി അവസരം ലഭിക്കും. ഇത്തവണ ഓണ്‍ലൈയിന്‍ മുഖേനയും അപേക്ഷ സ്വീകരിച്ചിരുന്നു. കഴിഞ്ഞ തവണ 6625പേരാണ് ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോയത്. 5 വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്കും, 70വയസ്സുകഴിഞ്ഞ മുഴുവന്‍ അപേക്ഷകര്‍ക്കും ഇത്തവണ അവസരം ലഭിക്കും. നാലുവര്‍ഷം അപേക്ഷിച്ചവര്‍ക്കാണ് കാത്തിരിപ്പു പട്ടികയില്‍ മുന്‍ഗണന.
Adjust Story Font
16