Quantcast

ചില്ലറക്ഷാമം പരിഹരിക്കാന്‍ മതിയായ സംവിധാനമായില്ല; തിരക്ക്, സംഘര്‍ഷം

MediaOne Logo

Sithara

  • Published:

    17 Jun 2017 2:24 PM GMT

ചില്ലറക്ഷാമം പരിഹരിക്കാന്‍ മതിയായ സംവിധാനമായില്ല; തിരക്ക്, സംഘര്‍ഷം
X

ചില്ലറക്ഷാമം പരിഹരിക്കാന്‍ മതിയായ സംവിധാനമായില്ല; തിരക്ക്, സംഘര്‍ഷം

ഒരു ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും ചില്ലറക്ഷാമം പരിഹരിക്കാൻ മതിയായ സംവിധാനമായില്ല

ഒരു ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും ചില്ലറക്ഷാമം പരിഹരിക്കാൻ മതിയായ സംവിധാനമായില്ല. 86% നോട്ടുകൾ അസാധുവായപ്പോൾ പകരമിറക്കിയ 500 രൂപ നോട്ടുകൾ സംസ്ഥാനത്തെ പല ബാങ്കുകളിലും എത്തിയില്ല. 2000 രൂപ നോട്ടുകൾ എടിഎം വഴി വിതരണം ചെയ്യാന്‍ ദിവസങ്ങളെടുക്കുമെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും ജനം ബുദ്ധിമുട്ടിലാവുമെന്നാണ് സൂചന.

ചില്ലറക്ഷാമം പരിഹരിക്കാൻ ആവശ്യമായ ചെറിയ രൂപ നോട്ടുകൾ ഇന്ന് 12 മണിയോടെയാണ് പല ബാങ്കുകളിലുമെത്തിയത്. രാവിലെ 10 മണിക്കാണ് തിരുവനന്തപുരം എസ്ബിടി ട്രഷറി ബ്രാഞ്ചിൽ നിന്നും മറ്റ് 54 ബ്രാഞ്ചുകളിലേക്ക് വിതരണം ആരംഭിച്ചത്. 500, 1000 രൂപ നോട്ടുകൾ രാജ്യത്തെ മൊത്തം നോട്ടുകളുടെ 86% വരും. ഇത് പിൻവലിച്ച് പകരം ഇറക്കിയ 500 രൂപ നോട്ടുകൾ സംസ്ഥാനത്തെ പല ബാങ്കുകളിലും എത്തിയില്ല.

മതിയായ സംവിധാനമില്ലാത്തത് ജനത്തെ വലച്ചു. 4000 രൂപ വരെ പിൻവലിക്കാനേ ഇന്ന് ബാങ്കുകളിൽ അവസരം ഉണ്ടായിരുന്നുള്ളൂ. ഐ ഡി കാർഡുമായി വന്നവർക്കാണ് പണം കൈമാറിയത്.

കോഴിക്കോട് സംഘര്‍ഷം

കോഴിക്കോട് നോട്ടുകള്‍ മാറ്റി വാങ്ങാന്‍ രാവിലെ ഏഴ് മുതല്‍ തന്നെ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. നൂറു കണക്കിന് ആളുകള്‍ ഒരുമിച്ച് എത്തിയത് പലയിടത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

കൊച്ചിയില്‍ പണമെത്താന്‍ വൈകി

കൊച്ചിയില്‍ പലയിടത്തും സമയത്തിന് പണമെത്താത്തതും അധിക കൌണ്ടറുകള്‍ തുറക്കാത്തതും ജനങ്ങളെ വലച്ചു. എന്നാല്‍ ചില്ലറക്ഷാമത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഇന്നലെ അടച്ച പമ്പുകള്‍ രാവിലെ തുറന്നു.

TAGS :

Next Story