Quantcast

മറയൂരില്‍ ആനശല്യം രൂക്ഷമാകുന്നു; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു

MediaOne Logo

Khasida

  • Published:

    18 Jun 2017 6:19 AM GMT

മറയൂരില്‍ ആനശല്യം രൂക്ഷമാകുന്നു; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു
X

മറയൂരില്‍ ആനശല്യം രൂക്ഷമാകുന്നു; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു

ശര്‍ക്കര നിര്‍മ്മാണ കേന്ദ്രങ്ങളും ഷെഡുകളും കാട്ടാന കൂട്ടം തകര്‍ത്തു

ഓണവിപണി ലക്ഷ്യം വെച്ചുള്ള കൃഷിയിടങ്ങളില്‍ കാട്ടാന ഇറങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ മറയൂര്‍ മേഖലകളിലെ കര്‍ഷകര്‍. കാട്ടാനശല്യത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ അനങ്ങുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

പെരടിപളളം, ഒളവയല്‍, മറയൂര്‍ തുടങ്ങിയ മേഖലകളിലാണ് കാട്ടാന ശല്യം കൂടുതല്‍. ഇവിടങ്ങളിലെ കൃഷിയിടങ്ങള്‍ പലതും തരിശ് നിലങ്ങളായി മാറി. തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, തുടങ്ങിയവ കൃഷി ചെയ്യുന്ന സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷം.

കൃഷിയിടങ്ങളോട് ചേര്‍ന്നുള്ള ശര്‍ക്കര നിര്‍മ്മാണ കേന്ദ്രങ്ങളും ഷെഡുകളും കാട്ടാന കൂട്ടം പലയിടങ്ങളിലും തകര്‍ത്തു. ആനപ്പേടിയില്‍ പലരും ജോലിക്ക് പോകാന്‍ പോലും മടിക്കുന്നു. ആനകളെ അകററാന്‍ സൌരോര്‍ജ്ജ വൈദ്യുതി വേലികള്‍ സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആനശല്ല്യം രൂക്ഷമായതോടെ പലരും കൃഷി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

TAGS :

Next Story