നഷ്ടപരിഹാരമല്ല, കുറ്റവാളികളെ ശിക്ഷിക്കണം: ഉദയകുമാറിന്റെ അമ്മ
നഷ്ടപരിഹാരമല്ല, കുറ്റവാളികളെ ശിക്ഷിക്കണം: ഉദയകുമാറിന്റെ അമ്മ
നഷ്ടപരിഹാരമല്ല, തന്റെ മകനെ കൊന്നവരെ ശിക്ഷിക്കുകയാണ് വേണ്ടതെന്ന് ഉരുട്ടിക്കൊലക്കിരയായ ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മ.
നഷ്ടപരിഹാരമല്ല, തന്റെ മകനെ കൊന്നവരെ ശിക്ഷിക്കുകയാണ് വേണ്ടതെന്ന് ഉരുട്ടിക്കൊലക്കിരയായ ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മ. സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
11 വര്‍ഷമായി ഈ അമ്മ കാത്തിരിക്കുന്നു. നീതിക്കായി. പണം കൊണ്ട് പരിഹരിക്കാവുന്നതല്ല, ഏകമകന്റെ നഷ്ടം. എങ്കിലും ഒരുകാര്യം ഇവര്‍ക്കുറപ്പാണ്. മകനെ നിഷ്ടുരമായി കൊന്നവരെ കോടതി ശിക്ഷിച്ചില്ലെങ്കിലും ദൈവം വെറുതെ വിടില്ല. 2005 സെപ്തംബര്‍ 27 നാണ് മോഷണക്കുറ്റം ചുമത്തി 24 കാരനായ ഉദയകുമാറിനെയും സുഹൃത്തിനെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നെ പ്രഭാവതി അമ്മ കണ്ടത് പൊലീസുകാര്‍ മര്‍ദ്ദിച്ചുടച്ച മകന്റെ ശരീരം. പ്രതികളായ പൊലീസുകാരെല്ലാം സര്‍വീസില്‍ തിരിച്ചെത്തി. സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ പൊലീസുദ്യോഗസ്ഥര്‍ നല്‍കിയ റിവിഷന്‍ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നഷ്ടപരിഹാരത്തിന് ഇടക്കാല ഉത്തരവിട്ടത്. പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാര തുക സര്‍ക്കാരിന് അവരില്‍ നിന്ന് ഈടാക്കാം.
Adjust Story Font
16