Quantcast

പി ജയരാജന്‍ ജയില്‍ മോചിതനായി

MediaOne Logo

admin

  • Published:

    20 Jun 2017 8:04 AM GMT

പി ജയരാജന്‍ ജയില്‍ മോചിതനായി
X

പി ജയരാജന്‍ ജയില്‍ മോചിതനായി

കതിരൂര്‍ മനോജ് വധക്കേസില്‍ കോടതി ജാമ്യം അനുവദിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ജയില്‍ മോചിതനായി...

കതിരൂര്‍ മനോജ് വധക്കേസില്‍ കോടതി ജാമ്യം അനുവദിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ജയില്‍ മോചിതനായി. രണ്ട് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നതടക്കമുളള കര്‍ശന ഉപധികളോടെയാണ് കോടതി ജയരാജന് ജാമ്യം അനുവദിച്ചത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുളള ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് ജയരാജന്‍ പറഞ്ഞു.

വൈകിട്ട് 4.30ഓടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പി.ജയരാജന്‍ ജയില്‍ മോചിതനായത്. കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജനെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വീകരിച്ചത്. സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ആര്‍.എസ്.എസ് നേതൃത്വവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് ജയരാജന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജയരാജന്റെ അറസ്റ്റ് പ്രചാരണ വിഷയമാക്കാമെന്ന ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും മോഹം കോടതി വിധിയോടെ തകര്‍ന്നടിഞ്ഞതായി കോടിയേരി പ്രതികരിച്ചു. രണ്ട് മാസത്തേക്കോ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെയോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും അന്വേക്ഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തരുതെന്നുമുളള കര്‍ശന ഉപാധികളോടെയാണ് ജയരാജന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ആശുപത്രിയില്‍ നിന്നും സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ ജയരാജന്‍ തുടര്‍ന്ന് സഹോദരി പി.സതീദേവിയുടെ വടകരയിലുളള വീട്ടിലേക്ക് പോയി.

TAGS :

Next Story