Quantcast

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കും

MediaOne Logo

Subin

  • Published:

    20 Jun 2017 10:51 AM GMT

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കും
X

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കും

15 കോടി രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിലാണ് കേസെടുക്കുക. വെള്ളാപ്പള്ളിയടക്കം നാല് പ്രതികളാണ് കേസില്‍.

മൈക്രോഫിനാൻസ് തട്ടിപ്പിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസ് കേസെടുക്കും. വെള്ളാപ്പള്ളി ഉൾപ്പെടെ 4 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകി. പാറ്റൂർ ഭൂമിയിടപാടിൽ കേസെടുക്കേണ്ടെന്ന നിലപാടെടുത്ത അഡീഷണൽ ഡയറക്ടർ ഒാഫ് പ്രോസിക്യൂഷനെ കോടതിയിൽ ഹാജകരാകുന്നതിൽ നിന്ന് മാറ്റാനും ഡയറക്ടർ ഉത്തരവിട്ടു.

എസ്എൻഡിപി മൈക്രോഫിനാൻസ് നടത്തിപ്പിൽ 15 കോടി രൂപയുടെ അഴിമതി നടന്നെന്ന ആരോപണത്തിലെ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഒരുങ്ങുന്നത്. മൈക്രോഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട് 2003-2015 കാലയളവിൽ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത 15 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു വിഎസ് അച്യുതാനന്ദൻ കോടതിയിൽ നൽകിയിരുന്ന പരാതി.

വെള്ളാപ്പള്ളി നടേശനു പുറമെ എസ്എൻഡിപി നേതാവ് സോമൻ, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ കെ കെ മഹേശൻ, പിന്നോക്ക വികസന കോർപ്പറേഷൻ മുൻ എം ഡി നജീബ് എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. വിജിലൻസിന്‍റെ രഹസ്യ പരിശോധനയിൽ 80 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. വിജിലൻസ് സതേൺ റേയ്ഞ്ച് എസ് പി യുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ക്രമക്കേടിന് കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാനുള്ള തീരുമാനം.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ ആരോപണ വിധേയരായ പാറ്റൂർ കേസിലും ജേക്കബ് തോമസ് നടപടികൾ കടുപ്പിച്ച് തുടങ്ങി. പാറ്റൂർ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് അഡീഷണൽ ഡയറക്ടർ ഒാഫ് പ്രോസിക്യൂഷൻ ജി ശശീന്ദ്രനെ നീക്കി. ഭൂമിയിടപാടിൽ 2013ൽ തന്നെ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിട്ടും കേസെടുക്കേണ്ടെന്ന് അഭിഭാഷകൻ നിലപാട് സ്വീകരിച്ചതിനാലാണ് നടപടി. വിഷയത്തിൽ സുപ്രീം കോടതി വിധിയുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കാനും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

TAGS :

Next Story