ദേശീയപാത വികസനം: ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വ്വേ തുടങ്ങിയേക്കും
ദേശീയപാത വികസനം: ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വ്വേ തുടങ്ങിയേക്കും
ശക്തമായ സുരക്ഷ സന്നാഹങ്ങളോടെയാവും സര്‍വ്വേ നടപടികള്‍ തുടങ്ങുക
ഒരാഴ്ച്ചക്കുളളില്‍ ദേശീയപാത വികസനത്തിനുളള സര്‍വ്വേ നടപടികള്‍ തുടങ്ങാന്‍ സാധ്യത. ശക്തമായ സുരക്ഷ സന്നാഹങ്ങളോടെയാവും സര്‍വ്വേ നടപടികള്‍ തുടങ്ങുക. എന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് ഇരകളുടെ തീരുമാനം.
45 മീറ്ററില്‍ നിര്‍മ്മിക്കുന്ന 4 വരി ബിഒടി പാതക്കുളള സര്‍വ്വേ നടപടികള്‍ എത്രയും വേഗത്തില്‍ തുടങ്ങാനാണ് അധികൃതരുടെ ശ്രമം. രണ്ട് വര്‍ഷത്തിനുളളില്‍ ദേശീയപാത വികസനം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ 45 മീറ്ററില്‍ റോഡ് വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സമരസമിതിക്കുളളത്. എന്ത് വിലകെടുത്തും സര്‍വ്വേ നടപടികള്‍ തടയും. മതിപ്പുവിലയുടെ നാലിരട്ടി നല്‍കുമെന്ന സര്‍ക്കാര്‍വാദം വഞ്ചനപരമാണ്.
30 മീറ്റര്‍ റോഡ് വികസനത്തിന് ഭൂമി വിട്ടുനല്‍കാന്‍ സമരസമിതി തയ്യാറാണ്. ദേശീയപാത വികസനത്തിന് 45 മീറ്റര്‍ ആവശ്യമില്ലെന്നും സമരക്കാര്‍ പറയുന്നു. ദേശീയപാത വികസനത്തിലൂടെ ഒരു ലക്ഷത്തിലെറെ കുടുംബങ്ങള്‍ കുടിയിറക്കപ്പെടും. അന്‍പതിനായിരത്തിലധികം കൊട്ടിടങ്ങളും നഷ്ടപ്പെടും. സമരക്കാരെ നേരിടാന്‍ സംയുക്തമായ പൊലീസ് സന്നാഹം ഒരുക്കാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
Adjust Story Font
16