Quantcast

ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ ആര്‍എസ്എസില്‍ ഭിന്നത

MediaOne Logo

admin

  • Published:

    22 Jun 2017 2:02 PM GMT

ശ്രീശാന്തിനും തുറവൂര്‍ വിശ്വംഭരന് വേണ്ടിയും ആര്‍എസ്എസില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ രംഗത്തെത്തി...

ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ ആര്‍എസ്എസില്‍ ഭിന്നത. കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് സംസ്ഥാന സമിതി യോഗം തൃപ്പൂണിത്തുറ മണ്ഡലത്തില്‍ തുറവൂര്‍ വിശ്വംഭരന്റെ പേര് നിര്‍ദ്ദേശിച്ചു. അതേസമയം മറ്റൊരു വിഭാഗം ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇ മെയില്‍ അയച്ചു.

ക്രിക്കറ്റ് താരം ശ്രീശാന്തിനെ ബിജെപി തൃപ്പൂണിത്തുറ മണ്ഡലത്തിലേക്ക് പരിഗണിക്കുമ്പോഴാണ് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ആര്‍എസ്എസില്‍ ഭിന്നത ഉടലെടുത്തിരിക്കുന്നത്. ആര്‍എസ്എസ് നേതാവ് കൂടിയായ തുറവൂര്‍ വിശ്വംഭരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് തൃപ്പൂണിത്തുറയിലെ ആര്‍എസ്എസ് നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം ഇവര്‍ ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ശ്രീശാന്തിന്റെ പേര് ഉയര്‍ന്നുവന്നത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് സംസ്ഥാന സമിതി യോഗം വിഷയം ചര്‍ച്ച ചെയ്തു. ഭൂരിപക്ഷം പേരും തുറവൂര്‍ വിശ്വംഭരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് നിലപാട് എടുത്തു. എന്നാല്‍ കെ ബാബുവിന്റെ താല്‍പര്യ സംരക്ഷണാര്‍ത്ഥമാണ് തുറവൂര്‍ വിജയനെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന് പറഞ്ഞ് ഒരു വിഭാഗം ഇതിനെ എതിര്‍ത്തു. ചിലരുടെ ബിസിനസ് താല്‍പര്യങ്ങളും സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലുണ്ടെന്നാണ് ഇവരുടെ ആരോപണം.

ശ്രീശാന്ത് സ്ഥാനാര്‍ത്ഥിയായാല്‍ യുവാക്കളുടെ വോട്ട് ആകര്‍ഷിക്കാനാവുമെന്നാണ് വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്.

TAGS :

Next Story