അടച്ച് പൂട്ടിയ കിരാലൂര്‍ എല്‍പി സ്കൂളില്‍ സമരം തുടരുന്നു
അടച്ച് പൂട്ടിയ കിരാലൂര്‍ എല്‍പി സ്കൂളില്‍ സമരം തുടരുന്നു
40 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം തുറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജനസംഘടനകളും രംഗത്തെത്തി.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ തൃശ്ശൂര്‍ കിരാലൂര്‍ എല്‍ പി സ്കൂളിലെ കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം സമരം തുടരുന്നു. വിലക്ക് മറികടന്ന് ക്ലാസെടുക്കുവാന്‍ അദ്ധ്യാപകരും കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കാന്‍ നാട്ടുകാരും രംഗത്തുണ്ട്. 40 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം തുറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജനസംഘടനകളും രംഗത്തെത്തി.
ഹൈക്കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ മാസം 30നാണ് കിരാലൂര്‍ പരശുരാമ യുപി സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് അടച്ച് പൂട്ടിയത്. ഒന്നാം ക്ലാസില്‍ പുതിയതായി ചേര്‍ന്ന കുട്ടികളടക്കം 40 പേരാണ് ഇവിടെ പഠിക്കുന്നത്. ഇവരെ മാറ്റിചേര്‍ക്കുന്നതിനുള്ള നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് സ്കൂള്‍ പൂട്ടിയത് എന്നാണ് ആക്ഷേപം. സ്കൂള്‍ പരിസരത്ത് പ്രവേശനോത്സവം നടത്തി ജൂണ്‍ ഒന്നിന് തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ പഠനം തുടങ്ങി.
ഈ സ്കൂളില്‍ തന്നെയേ കുട്ടികളെ ചേര്‍ക്കുകയുള്ളു എന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ പറയുന്നു. സ്കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ ഉപവാസ സമരം നടത്തി.
Adjust Story Font
16