ജിഷ വധക്കേസ് അന്വേഷണം അസമിലേക്ക്
ജിഷ വധക്കേസ് അന്വേഷണം അസമിലേക്ക്
ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നറിയാന്‍ അന്വേഷണം വ്യാപിപ്പിക്കുന്നു
ജിഷ വധക്കേസിന്റെ അന്വേഷണം അസമിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രതിയുടെ വിരലടയാളം അസാം പോലീസിന് കൈമാറി. ഇതിനിടെ കേസില്‍ കൂട്ടുപ്രതിയുണ്ടോ എന്ന കാര്യം അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാവൂ എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു
ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന്റെ വിരടയാളം അസം പോലീസിന് കൈമാറി. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നറിയാന്‍ വേണ്ടിയാണ് ഇത്. നേരത്തെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം വിരലടയാളത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ. ഇതിനിടെ കേസില്‍ കോടതിയില്‍ ഹാജരാക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതായി ഡിജിപി പറഞ്ഞു.
രാവിലെ മുതല്‍ക്ക് പ്രതിയെ പാര്‍പ്പിച്ചിരുന്ന ആലുവ പോലീസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും തിരക്കായിരുന്നു. ഉച്ചക്ക് മുന്‍പ് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പ്രതിയെ പുറത്ത് കൊണ്ടുവന്നപ്പോള്‍ വൈകുന്നേരമായി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് പോലീസിന്റെ ആലോചന. ശനിയാഴ്ച്ച തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് സൂചനയുണ്ട്.
Adjust Story Font
16