Quantcast

പുല്ലൂരാംപാറ ദുരന്തത്തിന് നാല് വയസ്സ്; കുടുംബങ്ങള്‍ ഇപ്പോഴും താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പില്‍

MediaOne Logo

Khasida

  • Published:

    22 Jun 2017 12:52 PM GMT

പുല്ലൂരാംപാറ ദുരന്തത്തിന് നാല് വയസ്സ്; കുടുംബങ്ങള്‍ ഇപ്പോഴും താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പില്‍
X

പുല്ലൂരാംപാറ ദുരന്തത്തിന് നാല് വയസ്സ്; കുടുംബങ്ങള്‍ ഇപ്പോഴും താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പില്‍

2012 ആഗസ്റ്റ് ആറിനായിരുന്നു എട്ടുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം.

2012ല്‍ കോഴിക്കോട് പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായത്തിനായി കാത്തിരിക്കുകയാണ്. ദുരന്തം നടന്ന് ആറു മാസത്തിനകം നല്‍കുമെന്ന് പ്രഖ്യാപിച്ച വീട് അടക്കമുള്ള സഹായങ്ങള്‍ക്കാണ് ഇവരുടെ കാത്തിരിപ്പ്. എന്നാല്‍ വീടുവെക്കാന്‍ സ്ഥലം ഏറ്റെടുക്കുക മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത്.

ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടമായ ഇരുപത്തിനാല് കുടുംബങ്ങള്‍ക്ക് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പാണിത്. ആറുമാസത്തേക്കെന്ന് പറഞ്ഞ് തുടങ്ങിയ താമസം നാല് വര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണ്.

മൂന്ന് കുടുംബങ്ങള്‍ക്കാണ് ഇതുവരെ സര്‍ക്കാര്‍ വീട് നിര്‍മിച്ചുനല്‍കിയത്. നാല് കുടുംബങ്ങള്‍ക്ക് സന്നദ്ധ സംഘടനകള്‍ തുണയായി. പതിനേഴ് കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പിലുണ്ട്. ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലത്ത് കുടിവെള്ള സൌകര്യം പോലുമില്ല. സര്‍വവും നഷ്ടമായിട്ടും സഹായത്തിനര്‍ഹരായവരുടെ പട്ടികയില്‍ ഇടം ലഭിക്കാത്തവരുമുണ്ട്.

2012 ആഗസ്റ്റ് ആറിനായിരുന്നു എട്ടുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂമന്ത്രി അടൂര്‍ പ്രകാശും സ്ഥലം സന്ദര്‍ശിച്ച് പ്രഖ്യാപിച്ച സഹായത്തിനാണ് നാല് വര്‍ഷമായി ഇവരുടെ കാത്തിരിപ്പ്.

TAGS :

Next Story