Quantcast

കടലാടിപ്പാറ സംരക്ഷണ സമിതി വീണ്ടും ഖനന വിരുദ്ധ സമരത്തിന്

MediaOne Logo

Sithara

  • Published:

    23 Jun 2017 12:11 PM GMT

മുംബൈ ആസ്ഥാനമായ ആഷാപുരെ മൈന്‍കെം ലിമിറ്റഡ് ഖനനത്തിനായി നീക്കം ശക്തമാക്കിയതോടെയാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്.

കാസര്‍കോട് കടലാടിപ്പാറ സംരക്ഷണ സമിതി വീണ്ടും ഖനന വിരുദ്ധ സമരത്തിനൊരുങ്ങുന്നു. മുംബൈ ആസ്ഥാനമായ ആഷാപുരെ മൈന്‍കെം ലിമിറ്റഡ് ഖനനത്തിനായി നീക്കം ശക്തമാക്കിയതോടെയാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്.

പാലക്കാട്ടെ മലബാർ സിമന്റ്സിലെ പ്രതിസന്ധി ചൂണ്ടികാട്ടി പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേ ആന്റ് സിറാമിക് പ്രൊഡക്ട് ലിമിറ്റഡിന്റെ തലയടുക്കത്തുള്ള ലാറ്ററേറ്റ് ഖനനം പുനരാരംഭിക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ നീക്കത്തിൽ നിന്നും സർക്കാരിന് പിന്മാറേണ്ടിവന്നു. ആശാപുരയ്ക്ക് കൂടി ഖനനത്തിനുള്ള അവസം ഒരുക്കുകയായിരുന്നു ഇതിലൂടെ സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോപണമുണ്ട്.

2007ലാണ് കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ വില്ലേജില്‍ 200 ഏക്കര്‍ ഭൂമി 30 വര്‍ഷത്തേക്ക് ബോക്സൈറ്റ് അലുമിനസ് ലാറ്ററൈറ്റ് ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആഷാപുരെ മൈന്‍കെം ലിമിറ്റഡിന് അനുമതി നല്‍കിയത്. എന്നാൽ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് 2014 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കിയ ഖനനാനുമതി റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ 30 വർഷത്തേക്ക് ഭൂമി നൽകിയത് സർക്കാരിന് റദ്ദാക്കാനാവില്ലെന്നാണ് കമ്പനിയുടെ വാദം.

TAGS :

Next Story