പക്ഷിപ്പനി ഭീതിയില്‍ നടുങ്ങി കുട്ടനാട്ടിലെ കർഷകർ
പക്ഷിപ്പനി ഭീതിയില്‍ നടുങ്ങി കുട്ടനാട്ടിലെ കർഷകർ
വലിയ പലിശക്ക് സ്വർണം പണയപ്പെടുത്തിയും വായ്പയെടുത്തും താറാവ് കൃഷി ചെയ്തവരിലാണ് പനിഭീതി പരന്നിരിക്കുന്നത്.
പക്ഷിപ്പനി ഭീതിയെ നടുക്കത്തോടെയാണ് കുട്ടനാട്ടിലെ കർഷകർ കാണുന്നത്. വലിയ പലിശക്ക് സ്വർണം പണയപ്പെടുത്തിയും വായ്പയെടുത്തും താറാവ് കൃഷി ചെയ്തവരിലാണ് പനിഭീതി പരന്നിരിക്കുന്നത്. ശാസ്ത്രീയമായി ബോധ്യപ്പെടാതെ പനിയുണ്ടെന്ന കാര്യം വിശ്വസിക്കാനാവില്ലെന്നാണ് കർഷകർ പറയുന്നത്.
പണം മുടക്കി ക്രിസ്തുമസ് കാലത്തേക്കുള്ള കരുതി വെപ്പിലാണ് പനി ഭീതിയെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 18 ശതമാനം പലിശക്കാണ് കർഷകർ പണമെടുത്തിരിക്കുന്നത്. പനി ഭീതിയെത്തുമ്പോഴേ നിലവിൽ പാകമായ താറാവുകളെ വാങ്ങാൻ ആളുകൾ മടിക്കുകയാണ്. ഇതിനിടയിൽ സർക്കാരിൽ നിന്ന് അനധികൃതമായി പണമീടാക്കാൻ താറാവുകൾ ചത്തെന്ന കള്ളക്കണക്കുണ്ടാക്കി പലരും പണം തട്ടുന്നതായും കർഷകർ ആരോപിക്കുന്നു.
മനുഷ്യരിൽ പടരാത്ത പനിയാണെന്ന് പറയുമ്പോഴും കീടനാശിനി തളിക്കുന്നതിലൂടെ സംഭവിക്കുന്ന വിഷത്തെക്കുറിച്ച് കാർഷിക വകുപ്പ് മിണ്ടുന്നില്ലെന്നും ഇവർ പറയുന്നു. ഇപ്പോഴത്തെ പക്ഷിപ്പനി ഭീതിക്ക് പിന്നിലും കീടനാശിനി പ്രയോഗമുണ്ടെന്നാണ് കർഷകർ ആരോപിക്കുന്നത്.
Adjust Story Font
16