Quantcast

കേന്ദ്രസര്‍ക്കാര്‍ കരാറുകള്‍ കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി

MediaOne Logo

Jaisy

  • Published:

    24 Jun 2017 11:25 PM GMT

കേന്ദ്രസര്‍ക്കാര്‍ കരാറുകള്‍ കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി
X

കേന്ദ്രസര്‍ക്കാര്‍ കരാറുകള്‍ കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി

ബഹുരാഷ്ട്ര കമ്പനികളുടെ കരാര്‍കൃഷിയും കര്‍ഷകര്‍ക്ക് ഭീഷണിയാണ്

കേന്ദ്രസര്‍ക്കാര്‍ ഒപ്പിടുന്ന കരാറുകള്‍ കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുരാഷ്ട്ര കമ്പനികളുടെ കരാര്‍കൃഷിയും കര്‍ഷകര്‍ക്ക് ഭീഷണിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകദിനാഘോഷം പാലക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കാര്‍ഷിക പ്രദര്‍ശനം , കാര്‍ഷിക സെമിനാര്‍ തുടങ്ങിയ പരിപാടികളോടെയാണ് കര്‍ഷക ദിനാഘോഷം കൃഷി വകുപ്പ് സംഘടിപ്പിച്ചത്. നെല്ലുവര്‍ഷത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 2016 ഓഗസ്റ്റ് 17 മുതല്‍ 2017 ഓഗസ്റ്റ് 17 വരെ നെല്ലു വര്‍ഷമായി ആചരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഒപ്പിടുന്ന കരാറുകളും ബഹുരാഷ്ട്ര കമ്പനികളുടെ കരാര്‍കൃഷിയുമാണ് കാര്‍ഷികമേഖല നേരിടുന്ന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും മികച്ച പാടശേഖര സമിതിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നെല്‍ക്കതിര്‍
അവാര്‍ഡ് മലപ്പുറം കോലത്തുപാടം കോള്‍ കൃഷി കമ്മിറ്റിക്ക് ചടങ്ങില്‍ സമ്മാനിച്ചു.
മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.

TAGS :

Next Story