എസ്എഫ്ഐ നേതാവിന്റെ പരീക്ഷാ ഫലം യൂനിവേഴ്സിറ്റി തടഞ്ഞുവെച്ചു
എസ്എഫ്ഐ നേതാവിന്റെ പരീക്ഷാ ഫലം യൂനിവേഴ്സിറ്റി തടഞ്ഞുവെച്ചു
വിദ്യാര്‍ഥിക്ക് മാര്‍ക്കം ദാനം ചെയ്തെന്നാണ് കോണ്‍ഗ്രസ്
എസ്എഫ്ഐ നേതാവിന്റെ എം എ പരീക്ഷാ ഫലം കേരള യൂനിവേഴ്സിറ്റി തടഞ്ഞുവെച്ച സംഭവം വിവാദമാകുന്നു. രണ്ടാ സെമസ്റ്ററിലെ ഇന്റേണല്‍ പരീക്ഷ ആവര്‍ത്തിച്ച വിദ്യാര്‍ഥിക്ക് മാര്‍ക്കം ദാനം ചെയ്തെന്നാണ് കോണ്‍ഗ്രസ് അനൂകല സിന്‍ഡിക്കറ്റംഗങ്ങളുടെ ആരോപണം. രാഷ്ട്രീയ വിവാദത്തില്‍പ്പെട്ട് തുടര്‍പഠനാവസരം നഷ്ടപ്പെടുന്നുവെന്ന പരാതിയുമായി വിദ്യാര്‍ഥിയും രംഗത്ത്.
കേരളയൂനിവേഴ്സിറ്റി യൂനിയന്‍ മുന്‍ ചെയര്‍മാനും യൂനിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയുമായിരുന്ന എം എസ് അനീഷിന്‍റെ രണ്ടാം സെമസ്റ്റര്‍ എം എ പൊളിറ്റിക്കല്‍ സയന്‍സിന്‍റെ ഫലമാണ് വിവാദത്തിലായത്. രണ്ടാം സെമസ്റ്ററില്‍ ഇന്‍റേണ്‍ ചെയ്യാന്‍ കഴിയാതിരുന്ന അനീഷ് കോളജ് അധികൃതരുടെ അനുമതിയോടെ നാലാം സെമസ്റ്ററിനോടൊപ്പം രണ്ടാം സെമസ്റ്റര്‍ ഇന്‍റേണും ചെയ്തു. ആദ്യം ചെയ്യാത്ത ഇന്‍റേണിന് അധ്യാപകര്‍ പൂജ്യം മാര്‍ക്ക് നല്‍കിയതോടെ ഒരു സെമസ്റ്ററിലെ ഇന്‍റേണിന് രണ്ട് മാര്‍ക്ക് ലിസ്റ്റായി അനീഷിന്.
അനീഷിന്‍റെ ഫലം യൂനിവേഴ്സിറ്റി തടഞ്ഞുവെച്ചതോടെ രണ്ടാമത്തെ മാര്‍ക്ക് ലിസ്റ്റ് കൃത്രിമമായി ഉണ്ടായിക്കയാ താണെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സിന്‍ഡിക്കേറ്റംഗങ്ങള്‍ പരാതി നല്‍കി. യൂനിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ വീരമണികണ്ഠനും പരീക്ഷാ സ്ഥിരം സമിതിയും വിഷയം അന്വഷിച്ചു. മാര്‍ക്ക് ലിസ്റ്റ് വ്യാജമല്ലെങ്കിലും രണ്ടാമത് ഇന്‍റേണ്‍ എഴുതിയത് യൂനിവേഴ്സിറ്റിയുടെ അനുമതിയോടെയല്ലെന്ന് രണ്ടുപേരും റിപ്പോര്‍ട്ട് നല്‍കി. കോഴ്സ് പൂര്‍ത്തിയാക്കുകയും എം എഡിന് പഠിക്കുകയും ചെയ്യുന്നതിനാല്‍ അനീഷിന് ഒരിക്കല്‍കൂടി ഇന്‍റേണിന് അവസരം നല്‍കണമെന്നും രണ്ട് അന്വേഷണ സംഘവും ശിപാര്‍ശചെയ്തു. എന്നാല്‍ എസ് എഫ് ഐ നേതാവിന് മാര്‍ക്ക് ദാനം എന്ന വിവാദത്തിലേക്ക് കൊണ്ടുപോവുകയാണ് കോണ്‍ഗ്രസ് അനുകൂല സിന്‍ഡിക്കേറ്റംഗങ്ങള്‍. തന്നെ രാഷ്ട്രീയബലിയാടാക്കുന്നതിലെ വേദനയാണ് അനീഷ് പങ്കുവെക്കുന്നത്. എസ് എസ് എല്‍ സി പ്രീഡിഗ്രി ബി എഡ് എന്നിവക്ക് 75 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ള അനീഷിന് ഡിഗ്രിക്ക് 53 ശതമാനം മാര്‍ക്കാണുള്ളത്. അന്വഷണ റിപ്പോര്‍ട്ട് വരുന്ന സിന്‍ഡിക്കേറ്റ പരിഗണിക്കും.
Adjust Story Font
16