അക്കൗണ്ട് ഹാക്ക് ചെയ്ത് പത്തു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട സംഭവം; ബാങ്ക് നടപടിയെടുക്കുന്നില്ലെന്ന് പരാതി
അക്കൗണ്ട് ഹാക്ക് ചെയ്ത് പത്തു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട സംഭവം; ബാങ്ക് നടപടിയെടുക്കുന്നില്ലെന്ന് പരാതി
പ്രവാസിക്ക് നഷ്ടമായത് നാട്ടില്‍ സ്ഥലം വാങ്ങാനായി വായ്പയെടുത്ത് അക്കൌണ്ടില്‍ നിക്ഷേപിച്ച തുക
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പ്രവാസി മലയാളിയുടെ പത്തു ലക്ഷത്തോളം രൂപ കവര്‍ന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും പണം മടക്കിനല്‍കാനോ കവര്‍ന്നവരെ കണ്ടെത്താനോ ബാങ്ക് ഒരു നടപടിയും എടുത്തില്ലെന്ന് പരാതി. കോട്ടയം അരീപ്പറമ്പ് സ്വദേശി സുഭാഷ് കുമാറാണ് ഐ.സി.ഐ.സി ഐ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
അബുദാബിയില്‍ ജോലി ചെയ്തിരുന്ന സുഭാഷ് കുമാര്‍ അബുദാബി എ.ഡി.സി.ബി ബാങ്കില്‍ നിന്ന് പത്ത് ലക്ഷം രൂപ വായ്പയെടുത്തു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുംബൈ ശാഖയില്‍ സേവിംഗ്സ് എന്‍.ആര്‍.ഐ അക്കൗണ്ട് എടുത്ത് പന്നീട് പണം അതിലേക്ക് മാറ്റി. നാലു മാസം പണം അക്കൗണ്ടില്‍ സുരക്ഷിതമായി ഉണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് അക്കൗണ്ടില്‍ നിന്ന് നെറ്റ് ബാങ്കിങ് വഴി പല ഇടപാടുകളിലായി 9,73,766 രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായി സുഭാഷിന് ബാങ്ക് സ്റ്റേറ്റ്മെന്‍റിലൂടെ വിവരം ലഭിച്ചു. പരാതിയില്‍ അന്വേഷണത്തിന് 60 ദിവസത്തെ സമയമാണ് അന്ന് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാല്‍ കസ്റ്റമര്‍ കെയര്‍വഴി പിന്നീട് പലതവണ ബന്ധപ്പെട്ടിട്ടും കവര്‍ച്ച സംബന്ധിച്ച് ഐസിഐസിഐ ബാങ്ക് രേഖാമൂലം ഓരു വിവരവും കൈമാറിയിട്ടില്ലെന്ന് സുഭാഷ് പറയുന്നു. നാട്ടില്‍ സ്ഥലം വാങ്ങാനാണ് സുഭാഷ് പണം വായ്പയെടുത്തത്.
കവര്‍ച്ച സംബന്ധിച്ച് മുംബൈ നരിമാന്‍ പോയിന്‍റ് പോലീസിലും, ബാങ്കിംഗ് ഓംബുട്സ്മാനും, പ്രധാനമന്ത്രിക്കുംവരെ പരാതി നല്‍കിയിരിക്കുകയാണ് സുഭാഷ്.
Adjust Story Font
16