Quantcast

സ്വാശ്രയ കോളേജുകള്‍ക്കും ഓംബുഡ്‌സ്‍മാന്‍

MediaOne Logo

Ubaid

  • Published:

    24 Jun 2017 12:50 PM GMT

സ്വാശ്രയ കോളേജുകള്‍ക്കും ഓംബുഡ്‌സ്‍മാന്‍
X

സ്വാശ്രയ കോളേജുകള്‍ക്കും ഓംബുഡ്‌സ്‍മാന്‍

വിദ്യാര്‍ഥികളുടെ പരാതികള്‍ കേള്‍ക്കുന്നതിനാണ് ഓംബുഡ്‌സ്മാന്‍

സ്വാശ്രയ കോളേജുകള്‍ക്ക് സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനം. വിദ്യാര്‍ഥികളുടെ പരാതികള്‍ കേള്‍ക്കുന്നതിനാണ് ഓംബുഡ്‌സ്മാന്‍. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാണ് ഓംബുഡ്‌സ്മാനായി നിയമിക്കുക.

തൃശൂര്‍ പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് എഞ്ചിനീയറിങ് കോളജുകൾക്കെതിരെ സര്‍ക്കാറും സര്‍വകലാശാലയും നടപടി ശക്തമാക്കുന്നത്. വിദ്യാര്‍ഥികളുടെ പരാതികള്‍ കേള്‍ക്കാന്‍ സ്വതന്ത്ര ഓംബ്ഡ്സ്മാനെ നിയമിക്കാന്‍ സാങ്കേതിക സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്സ് യോഗമാണ് തീരുമാനമെടുത്തത്. ഇന്ന് ജില്ല ജ‍ഡ്ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും ഓംബ്ഡ്സ്മാന്‍. വിദ്യാര്‍ഥികളുടെ എല്ലാതരം പരാതികളും ഓംബ്ഡ്സ്മാന്‍ പരിഗണിക്കും. എ.ഐ.സി.ടി.ഇ മാനദണ്ഡം കൂടി പരിഗണിച്ചാണ് സര്‍വകലാശാലയുടെ തീരുമാനം. സര്‍വകലാശാലക്ക് കീഴിലുള്ള എഞ്ചിനീയറിങ് കോളജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നതിന് പ്രത്യേക പരിശോധനയും നടത്തും. രണ്ടംഗ വിദഗ്ദ സമിതിയായിരിക്കും പരിശോധിക്കുക. അതേസമയം സംസ്ഥാനത്തെ സ്വാശ്രയ കോളജുകളില്‍ പ്രത്യേക പരിശോധന ഏര്‍പ്പെടുത്താന്‍ ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കാണ് ചുമതല.

TAGS :

Next Story